Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിൽ വീണ്ടും താരവിവാഹം; രൺവീർ-ദീപിക വിവാഹം നവംബർ 10ന്

രൺവീർ-ദീപിക വിവാഹം നവംബർ 10ന്

ബോളിവുഡിൽ വീണ്ടും താരവിവാഹം; രൺവീർ-ദീപിക വിവാഹം നവംബർ 10ന്
, ശനി, 23 ജൂണ്‍ 2018 (11:39 IST)
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും വിവഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. നവംബർ 10-ന് മുംബൈയിൽ വച്ച് ഹിന്ദുമതാചാരക്രമമായിരിക്കും വിവാഹമെന്നും സൂചനയുണ്ട്. ഇറ്റലിയിൽ വിരാട് കോഹ്‌ലി അനുഷ്‌ക ശർമ്മ വിവാഹം നടന്ന വേദിയിൽ വെച്ചായിരിക്കും താരവിവാഹം നടക്കുക. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ചടങ്ങിൽ ക്ഷണം ഉണ്ടായിരിക്കൂ.
 
ജൂലൈയിൽ വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരും ചിത്രങ്ങളുടെ തിരക്ക് കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു. 2013-ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് വാർത്തകൾ. പിന്നീട് ഇരുവരും പല പൊതുവേദികളിലും ഒന്നിച്ചെത്തിയിരുന്നു. പ്രണയത്തിലാണെന്ന വാർത്ത ഇരുവരും നിരസിക്കാതിരുന്നതും ഗോസിപ്പുകൾക്ക് കാരണമാണ്.
 
രൺവീറിന്റെ കുടുംബത്തിനൊപ്പം ദീപിക ഷോപ്പിംഗ് നടത്തിയതും ആഭരണങ്ങൾ വാങ്ങാൻ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിന് ശേഷം ഇനി ആരാധകർ ഏറേ കാത്തിരിക്കുന്ന താര വിവാഹമായിരിക്കും ഇതെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പൻ താരനിരയുമായി ലൂസിഫർ; പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം ജൂലൈ18ന് തുടങ്ങും