Select Your Language

രശ്മികയും വിജയും പ്രണയത്തില്‍ ? തെളിവ് കണ്ടെത്തി ആരാധകര്‍, കാര്യം നിസ്സാരം

webdunia

കെ ആര്‍ അനൂപ്

, ബുധന്‍, 4 ജനുവരി 2023 (12:09 IST)
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവര്‍ക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകള്‍ക്കും. രണ്ടാളും വിവാഹം ചെയ്യാന്‍ പോകുന്നു എന്നുവരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. രണ്ടാളും പ്രണയത്തിലാണോ എന്നാ ചോദ്യത്തിന് ഉത്തരം തേടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുകയാണ്. ഇരുവരുടെയും പ്രണയത്തിന്റെ തെളിവ് എന്ന രീതിയില്‍ ആരാധകര്‍ കണ്ടെത്തിയ പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.
 
ന്യൂഇയര്‍ ദിനത്തില്‍ വിജയ് പങ്കുവെച്ച ചിത്രവും രശ്മിക നേരത്തെ പങ്കുവെച്ച ചിത്രവും തമ്മിലുള്ള സാമ്യമാണ് ആരാധകര്‍ തെളിവായി കാണിക്കുന്നത്.രശ്മിക അന്ന് പങ്കുവച്ച ചിത്രത്തിന്റെ അതേ പാശ്ചത്തലത്തിലാണ് വിജയിയുടെ ഇപ്പോഴത്തെ ചിത്രം എന്നതാണ് പ്രത്യേകത.
 
'നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം, ഞങ്ങള്‍ നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ ചിലത് വിജയിച്ചപ്പോള്‍, ചിലത് പരാജയപ്പെട്ടു. നമ്മള്‍ എല്ലാം ആഘോഷിക്കണം. അതാണ് ജീവിതം. നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു'- എന്നാണ് ചിത്രത്തിന് താഴെ വിജയ് കുറിച്ചത്.
 
വാട്ടര്‍ ബേബി എന്നെ എഴുതി കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു രശ്മിക ചിത്രം പങ്കുവെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Archana Kavi: ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അര്‍ച്ചന കവിയുടെ പ്രായം അറിയുമോ