എന്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു, പിന്നീട് കർണാടക ക്രഷും നാഷണൽ ക്രഷുമായി: രശ്‌മിക മന്ദാന

നിഹാരിക കെ.എസ്
വെള്ളി, 7 ഫെബ്രുവരി 2025 (20:08 IST)
വളരെ ചുരുങ്ങിയ സമയംകൊണ്ട് ‘നാഷണൽ ക്രഷ്’ എന്ന പദവി നേടിയ താരമാണ് രശ്‌മിക മന്ദാന. ഇപ്പോഴിതാ, ഈ ടാഗ്‌ലൈൻ തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് രശ്മിക. തൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് താനായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഇ ടൈംസുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 
 
ഇപ്പോൾ രശ്മിക എന്ന ടാഗിൽ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളിൽ തനിക്കായി ഒരു സ്ഥാനം നേടിയതിൽ സന്തോഷമുണ്ട് എന്നും നടി പറയുന്നു. ‘നാഷണൽ ക്രഷ് ടൈറ്റിൽ ആരംഭിച്ചത് എൻ്റെ കിരിക് പാർട്ടി (2016) എന്ന ചിത്രത്തിലൂടെയാണ്. അന്ന് ഞാൻ കോളേജിൻ്റെ മുഴുവൻ ക്രഷ് ആയിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി’ എന്ന് രശ്മിക പറഞ്ഞു.
 
'ഇന്ന്, എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിലും, ഞാൻ അതിൽ നിന്ന് മാറിയതായി എനിക്ക് തോന്നുന്നു. ഇപ്പോൾ ‘എല്ലാവരുടെയും ഹൃദയങ്ങളിൽ നിങ്ങൾ ഉണ്ട്’ എന്ന് ആളുകൾ പറയുമ്പോൾ അത് കൂടുതൽ സ്പെഷ്യൽ ആയി തോന്നുന്നു. ഞാൻ ഇപ്പോൾ അവരുടെ ജീവിതത്തിലും ഹൃദയത്തിലും വേരൂന്നിയിരിക്കുന്നതായി എനിക്ക് തോന്നുന്നു', എന്നും താരം കൂട്ടിച്ചേർത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇതുവരെ വിറ്റത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

അടുത്ത ലേഖനം
Show comments