Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈതി 2; കാർത്തിക്ക് നായിക രജീഷ വിജയൻ, ദില്ലിയുടെ കാമുകി?

കൈതി 2; കാർത്തിക്ക് നായിക രജീഷ വിജയൻ, ദില്ലിയുടെ കാമുകി?

നിഹാരിക കെ.എസ്

, വെള്ളി, 7 ഫെബ്രുവരി 2025 (14:04 IST)
സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് വരുന്ന വാർത്തകൾ ഏറെ ചർച്ചയാവുകയാണ്.
 
കാർത്തി നായകനാകുന്ന സിനിമയിൽ മലയാളി താരം രജീഷ വിജയൻ നായികയാകുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൈതിയിൽ ദില്ലിയുടെ കാമുകിയായിട്ടായിരിക്കുമോ രജീഷ എത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് കാർത്തി ചിത്രത്തിൽ രജീഷ ഭാഗമാകുന്നത്. നേരത്തെ കാർത്തിയുടെ സർദാറിൽ നടി നായികാ വേഷത്തിലെത്തിയിരുന്നു.
 
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കൈതി 2 ഉടൻ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് അറിയിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വർഷത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. കാർത്തി സാറിനോടും പ്രഭു സാറിനോടും ഏറെ നന്ദിയുണ്ട്. പിന്നെ ഇതെല്ലാം സംഭവിപ്പിച്ച 'യൂണിവേഴ്സിനോടും'. ദില്ലി ഉടൻ തിരിച്ചുവരും" ലോകേഷ് ട്വീറ്റിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vidaamuyarchi First Day Collection: തുനിഞ്ഞിറങ്ങി പക്ഷേ തുനിവിനെ തൊടാനായില്ല, വിടാമുയർച്ചിയുടെ ആദ്യദിന കളക്ഷൻ എത്ര