Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !

ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !

കെ ആര്‍ അനൂപ്

, ശനി, 12 ഫെബ്രുവരി 2022 (10:16 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ പേരെടുത്ത നടിമാരിലൊരാളാണ് രശ്മിക. നിരവധി ചിത്രങ്ങളാണ് താരത്തിനായി അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടി എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. സിനിമാ ചിത്രീകരണത്തിന് വേണ്ടി പ്രത്യേകം റൂം എടുത്ത് താമസിക്കുന്നത് രശ്മികയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നടിക്ക് അഞ്ച് വീടുകള്‍ ആണുള്ളത്.
 
ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീടുകള്‍ക്ക് പുറമേ മുംബൈയിലും താരം പുതിയൊരു വീട് പണിതു. അതിനൊരു കാരണം ഉണ്ട്.
 
തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സജീവമാകാനാണ് രശ്മിയുടെ തീരുമാനം. ഹിന്ദി സിനിമകളില്‍ അവസരങ്ങള്‍ വര്‍ധിച്ചതോടെ മുംബൈയിലും വീട് നടി സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം തന്നെ താരം ഇവിടേക്ക് താമസം മാറ്റിയിരുന്നു.
 
നടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താമസിക്കുന്നത്.ചുറ്റിലും പച്ചപ്പ് നിറഞ്ഞ മനോഹരമായ ബംഗ്ലാവ് കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സ്ഓഫീസ് താരയുദ്ധം ഇങ്ങനെ; കൂടുതല്‍ ജയം ആര്‍ക്കൊപ്പം?