Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക ഒരു സിനിമയ്ക്ക് വാങ്ങുന്നത്, നടിയുടെ ആസ്തി 100 കോടി! ഇരുപത്തിയേഴാമത്തെ വയസ്സിലെ നേട്ടങ്ങള്‍

Rashmika Mandanna salary the actress's net worth is 100 crores Achievements at the age of twenty-seven

കെ ആര്‍ അനൂപ്

, വ്യാഴം, 7 മാര്‍ച്ച് 2024 (10:38 IST)
പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രം നടി രശ്മികയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. സിനിമയ്ക്ക് ശേഷം ബോളിവുഡില്‍ തിരക്കുള്ള നടിയായി മാറി. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായി അഞ്ചുകോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
എന്നാല്‍ യഥാര്‍ത്ഥത്തില്‍ രശ്മികയുടെ പ്രതിഫലം 3 കോടിയോളം ആണെന്നാണ് വിവരം. അനിമല്‍ വിജയത്തിനപ്പുറമേ നടി പ്രതിഫലം ഉയര്‍ത്തിയതായി വാര്‍ത്തകള്‍ വന്നെങ്കിലും നടി തന്നെ ആ പ്രചാരണത്തെ ട്രോള്‍ ചെയ്തിരുന്നു.
നിലവില്‍ 3 കോടിക്ക് മുകളില്‍ നടി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ 10 മുതല്‍ 20 കോടി വരെ മാസ വരുമാനം രശ്മികയ്ക്ക് ഉണ്ടെന്നും പറയപ്പെടുന്നു.
ബാംഗ്ലൂര്‍, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ സ്വന്തമായി വീടുണ്ട്. ബാംഗ്ലൂരിലെ വസതിക്ക് മാത്രം 45 മുതല്‍ 50 കോടി വരെ മൂല്യം വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നടിയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടിയോളം വരും എന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ തന്നാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് കങ്കണ റണാവത്ത്