Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയുടെ 'ഗോട്ട്'ല്‍ അഭിനയിക്കുന്നില്ല, ശ്രീലീല പിന്മാറിയത് ഈ കാരണത്താല്‍, തമിഴില്‍നിന്ന് നടിക്ക് മറ്റൊരു അവസരം

Sreeleela

കെ ആര്‍ അനൂപ്

, വെള്ളി, 3 മെയ് 2024 (09:17 IST)
Sreeleela
തെലുങ്ക് യുവ നടിമാരില്‍ ശ്രദ്ധേയയാണ് ശ്രീലീല. വലിയ അവസരങ്ങള്‍ നടിയെ തേടി വരാറുണ്ട്. 2023ല്‍ തന്നെ നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ തുടങ്ങിയവരുടെ നായികയായി വേഷമിട്ടു. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും കൂടി ലഭിച്ചതോടെ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് താരം കടന്നുപോകുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യതയുള്ള ശ്രീലീലയെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍ എത്താറുണ്ട്. ഒടുവില്‍ വിജയ് നായകനായി എത്തുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലേക്കാണ് ശ്രീലീലയ്ക്ക് ക്ഷണം ലഭിച്ച എങ്കിലും നടി വേണ്ടെന്നുവച്ചു.
 
മുഴുനീള കഥാപാത്രത്തിനായി അല്ല നിര്‍മാതാക്കള്‍ ശ്രീലീലയെ സമീപിച്ചത് ഒരു ഗാനരംഗത്തേക്കാണ് താരത്തെ സമീപിച്ചത്.തമിഴിലെ ഏറ്റവും ഹൈപ്പ് ഉയര്‍ത്തിയെത്തുന്ന ചിത്രത്തിലെ വേഷം വേണ്ടെന്നു വെച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്.
 
തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെ വേണ്ടെന്നതാണ് താരത്തിന്റെ നിലപാട്. എന്നാല്‍ നടിയെ തേടി പുതിയൊരു അവസരം തമിഴില്‍ നിന്ന് വന്നു കഴിഞ്ഞു.അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലൂടെ തമിഴില്‍ നടി അരങ്ങേറ്റം കുറിക്കും. മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിന്‍ പോളി ഇത്തവണയും പണി പറ്റിച്ചു! 'മലയാളി ഫ്രം ഇന്ത്യ'ആദ്യദിനം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്