ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് ചിത്രം രേഖാചിത്രം ഓ.ടി.ടിയിലേക്ക്. ആസിഫ് അലി നായകനായ രേഖാചിത്രം സംവിധാനം ചെയ്തത് ജോഫിൻ ടി ചാക്കോ ആണ്. അനശ്വര രാജനാണ് നായികയായി എത്തിയത്. 2025ലെ മലയാളത്തിലെ ആദ്യ 75 കോടി ക്ലബിലേക്കെത്തിയിരുന്നു ആസിഫ് ആലിയുടെ രേഖാചിത്രം. ആസിഫ് അലി ചിത്രത്തിന്റെ രേഖാചിത്രത്തിന്റെ ഒടിടി അപ്‍ഡേറ്റാണ് നിലവിൽ ചർച്ചയായി മാറുന്നത്.
രേഖാചിത്രം സോണിലിവിലൂടെ മാർച്ച് 14ന് ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിർവഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (ആട്ടം ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങളായി ഉണ്ടായത്. ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. മാളികപ്പുറം, 2018 ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.