Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rekhachithram 50 Cr Club: ആസിഫിനു വീണ്ടും 50 കോടി; രേഖാചിത്രം ബ്ലോക്ക്ബസ്റ്റര്‍

80 കോടി കിഷ്‌കിന്ധാ കാണ്ഡമാണ് ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍

Rekhachithram Movie

രേണുക വേണു

, ബുധന്‍, 22 ജനുവരി 2025 (15:51 IST)
Rekhachithram: ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' 50 കോടി ക്ലബില്‍. സിനിമയുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് ആണിത്. ഏകദേശം ഒന്‍പത് കോടി മുടക്കിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ മുടക്ക് മുതലിന്റെ നാലിരട്ടി വാരിക്കൂട്ടിയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആസിഫ് അലി ചിത്രം കൂടിയാണ് 'രേഖാചിത്രം'. 
 
80 കോടി കിഷ്‌കിന്ധാ കാണ്ഡമാണ് ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. രേഖാചിത്രം അത് മറികടക്കാന്‍ സാധ്യതയില്ലെങ്കിലും ആഗോള കളക്ഷന്‍ 60 കോടിയെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. 2025 ലെ ആദ്യ മലയാള സൂപ്പര്‍ഹിറ്റ് കൂടിയാണ് 'രേഖാചിത്രം'. 
 
റിലീസ് ദിവസം 2.20 കോടിയാണ് രേഖാചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍. രണ്ടാം ദിനം അത് രണ്ടര കോടിക്ക് മുകളില്‍ പോയിട്ടുണ്ട്. ഓവര്‍സീസ് കളക്ഷന്‍ കൂട്ടാതെ തന്നെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് അഞ്ച് കോടി കളക്ഷനിലേക്ക് എത്താന്‍ രേഖാചിത്രത്തിനു സാധിച്ചു. ദ് പ്രീസ്റ്റിനു ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന രേഖാചിത്രത്തില്‍ ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സിദ്ധിഖ്, ജഗദീഷ്, സറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ എഐ ടെക്നോളജിയുടെ സഹായത്തില്‍ ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതി, നിർത്തിക്കോ... ഇത് അവസാന താക്കീത് ആണ്! അസംബന്ധം പ്രചരിപ്പിച്ചവർക്കെതിരെ നടി തബു