ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു, മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും, അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 18 ജനുവരി 2024 (09:21 IST)
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലപ്പോഴും വാര്‍ത്തകള്‍ ആകാറുണ്ട്. അതിനിടെ സംവിധായകന്‍ പങ്കുവെച്ച പുതിയ പോസ്റ്റും വൈറലായി മാറി.അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയിരിക്കുന്നു.താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടുമെന്നും അദ്ദേഹം കുറിച്ചു. 
 
'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്',- എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്. ALSO READ: നിരാശയും വേദനയും ഒരുപോലെ മുഖത്ത്, പൃഥ്വിരാജിന്റെ ഈ വരവ് വെറുതെയാകില്ല,'ആടുജീവിതം'സെക്കന്‍ഡ് ലുക്കും തരംഗമായി
 
2022 ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ഗോള്‍ഡ് ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോഴും സിനിമയെക്കുറിച്ച് പറയാനേ അല്‍ഫോണ്‍സ് പുത്രന് നേരമുള്ളൂ. സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നിരന്തരം മറുപടി കൊടുക്കാറുണ്ട്.പൃഥ്വിരാജ്, നയന്‍താര, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, വിനയ് ഫോര്‍ട്ട്, ലാലു അലക്‌സ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
ഗോള്‍ഡ് പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും പ്രീ റിലീസിന് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നു ഗോള്‍ഡ് എന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments