'ഷെയ്ക്ക് ഹാന്‍ഡ്' ക്ലബിലേക്ക് ആദ്യ പെണ്‍സാന്നിധ്യം; രമ്യ നമ്പീശന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
വീഡിയോയില്‍ രമ്യ നമ്പീശനൊപ്പം നടി ഭാവനയേയും കാണാം
കൈ നീട്ടി എയറിലാകുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റിലേക്ക് ആദ്യ വനിതാ സാന്നിധ്യം. നടി രമ്യ നമ്പീശന്‍ ആണ് അക്ഷയ് കുമാര്‍, മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ബെല്‍റ്റില്‍ അംഗമായിരിക്കുന്നത്. രമ്യ കൈ നീട്ടി ചമ്മിപ്പോകുന്ന പഴയൊരു വീഡിയോ ട്രോളന്‍മാരാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.
വീഡിയോയില്‍ രമ്യ നമ്പീശനൊപ്പം നടി ഭാവനയേയും കാണാം. ഒരു സ്‌പോര്‍ട്‌സ് മത്സരം കഴിഞ്ഞ ശേഷം വിജയികളെ മെഡല്‍ അണിയിക്കുന്ന ചടങ്ങാണ്. ഒരു വിജയിക്ക് മെഡല്‍ ധരിപ്പിച്ച ശേഷം ഭാവന ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഭാവനയ്ക്കു ശേഷം ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ രമ്യ നമ്പീശന്‍ കൈ നീട്ടിയെങ്കിലും കാര്യമുണ്ടായില്ല ! പഴയ ഈ വീഡിയോ കുത്തിപ്പൊക്കി കൈ നീട്ടി എയറിലായവരുടെ ബെല്‍റ്റിലേക്ക് ആദ്യ വുമണ്‍ എന്‍ട്രി ആഘോഷിക്കുകയാണ് ട്രോളന്‍മാര്‍.
ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, മമ്മൂട്ടി എന്നിവര്‍ക്കു പുറമേ രമേഷ് പിഷാരടിയും ഈ ക്ലബില്‍ അംഗമായിട്ടുണ്ട്. ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ് മമ്മൂട്ടിയില്‍ നിന്ന് ഷെയ്ക്ക് ഹാന്‍ഡ് സ്വീകരിക്കാന്‍ പിഷാരടി കൈ നീട്ടി 'പ്ലിങ്' ആയത്. വേദിയിലേക്ക് കയറിവന്ന മമ്മൂട്ടി പിഷാരടിയെ മൈന്‍ഡ് ചെയ്യാതെ തൊട്ടപ്പുറത്ത് നില്‍ക്കുന്ന മോഹന്‍ലാലിനു കൈ കൊടുത്തു. അതോടെ രമേഷ് പിഷാരടിയുടെ കൈ ചമ്മിപ്പോയി ! 'കൈ നീട്ടി ആകാശത്തെത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം' എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.