Webdunia - Bharat's app for daily news and videos

Install App

'എന്റെ കിടപ്പറ രംഗങ്ങള്‍ അല്ല പോസ്റ്റ് ചെയ്യുന്നത്'; ശക്തമായി പ്രതികരിച്ച് രഞ്ജു രഞ്ജിമര്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഏപ്രില്‍ 2022 (10:09 IST)
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത രഞ്ജു തന്റെ വസ്ത്രധാരണ സ്വാതന്ത്രത്തെ കുറിച്ച് പറയുകയാണ്.
എനിക്ക് സാരിയും, ഇഷ്ടമാണ്, എന്ന് കരുതി സാരീ മാത്രം ധരിക്കണം എന്നുണ്ടോ എന്നാണ് രഞ്ജു ചോദിക്കുന്നത്.
 
രഞ്ജുവിന്റെ കുറിപ്പ്   
 
ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്, അത് വസ്ത്രമായാലും, sex feel ആയാലും, relationship ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമര്‍ശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല, ഇവിടെ ചില മനുഷ്യരുടെ comments മറ്റും കാണുമ്പോള്‍, നേരം വെളുത്തിട്ടില്ല എന്ന് തോന്നും,ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാന്‍ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്‌മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കു വില കല്‍പ്പിക്കാതെ, വിമര്‍ശിക്കാന്‍ വരുന്നവര്‍ സ്വന്തം കുടുംബത്തെ ശ്രെദ്ധിക്കാറുണ്ടോ ആവോ,
 
ഇവിടെ ഞാന്‍ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും അല്ല, പ്രദര്‍ശിപ്പിക്കുന്നത്, എന്റെ കിടപ്പറ രംഗങ്ങളും അല്ല പോസ്റ്റ് ചെയ്യുന്നത്.
 
എനിക്ക് സാരിയും, ഇഷ്ടമാണ്, എന്ന് കരുതി സാരീ മാത്രം ധരിക്കണം എന്നുണ്ടോ the same time ഞാന്‍ modern ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ comfortable situation ആണ്,പണ്ടൊക്കെ ഞാന്‍ out of countries ആര്‍ട്ടിസ്റ്റുകളുടെ കൂടെ പോകുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദന, ഒരു സൈഡില്‍ എന്റെ ജെണ്ടര്‍, express ചെയ്യാന്‍ പറ്റാത്ത അവസ്ഥ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള മോഹം, ഒരിക്കല്‍ ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു, ഒരു നാള്‍ നീ നീയായി ഇവിടെ വരും ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കും yes ഞാന്‍ ആസ്വദിക്കുകയാണ്, എനിക്ക് ഒരിക്കല്‍ നഷ്ട്ടമായത്, അതിന് എന്റെ പ്രായമോ, ചുറ്റുമുള്ള ചില സദാചാരമോ കുലസ്ത്രീ പുരണമോ ഒന്നും എനിക്ക് തടസമല്ല, ഞാന്‍ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയര്‍ന്നു തന്നെ ഇരിക്കും, ഈ വസ്ത്രങ്ങള്‍ ധരിച്ചു ഒരു കുടുംബവും ഇല്ലാണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല എന്നും എല്ലാവരോടും സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങള്‍ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ മുക്കി കളയരുത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം