Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

താന്‍ ബിഗ് ബോസ് സ്ഥിരം കാണുന്ന വ്യക്തിയല്ലെന്നും രേണു പറയുന്നു

Bigg Boss Malayalam, Renu Sudhi Bigg Boss, Renu Sudhi in Bigg Boss

രേണുക വേണു

, തിങ്കള്‍, 21 ജൂലൈ 2025 (13:50 IST)
Renu Sudhi

വാഹനാപകടത്തില്‍ അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയ ലോകത്ത് വലിയ ചര്‍ച്ചാവിഷയമാണ്. മോഡലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രേണു ബിഗ് ബോസ് ഷോയില്‍ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്. പ്രെഡിക്ഷന്‍ ലിസ്റ്റില്‍ തന്റെ പേര് കാണുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ബിഗ് ബോസുമായി ബന്ധപ്പെട്ടവരാരും തന്നെ വിളിച്ചിട്ടില്ലെന്നും രേണു പറഞ്ഞു.
 
' ബിഗ് ബോസിന്റെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എന്റെ പേരും കണ്ടു. പക്ഷെ എന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ല. വിളിച്ചാല്‍ പോകാന്‍ താല്‍പര്യമുണ്ട്. മിക്കവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കും. ബിഗ് ബോസ് എന്ന് പറയുന്നത് വലിയൊരു പ്ലാറ്റ് ഫോമാണ്. അതുകൊണ്ട് തന്നെ അവിടെ എത്താന്‍ പലര്‍ക്കും താല്‍പര്യം കാണും. അത്തരം ഒരു താല്‍പര്യം എനിക്കും ഉണ്ട്,' രേണു പറഞ്ഞു. 
 
 
താന്‍ ബിഗ് ബോസ് സ്ഥിരം കാണുന്ന വ്യക്തിയല്ലെന്നും രേണു പറയുന്നു. ബിഗ് ബോസിനായി തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ബിഗ് ബോസില്‍ ചെന്നാല്‍ എന്താവും എന്നൊന്നും ആലോചിച്ചിട്ടില്ല. ആദ്യം അവര്‍ വിളിക്കണമല്ലോ. അങ്ങനെ ഒരു വിളി ഇതുവരെ വന്നിട്ടില്ല. മത്സരത്തിന് ഇടയില്‍ ആരെങ്കിലും ചവിട്ടി താഴ്ത്താനൊക്കെ നോക്കിയാല്‍ പേടിച്ച് പോകുന്ന ഒരു വ്യക്തിയൊന്നും അല്ല ഞാന്‍. ഏത് പ്ലാറ്റ് ഫോമായാലും നമ്മള്‍ ആരോണോ, അതിന് അനുസരിച്ച് സത്യസന്ധമായി നില്‍ക്കും. നേരെ വാ നേരേ പോ എന്നതാണ് തന്റെ നയമെന്നും രേണു പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Drishyam 3 Shooting: ദൃശ്യം 3 ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും; ഇത് അവസാനത്തേത്