Webdunia - Bharat's app for daily news and videos

Install App

'നിനക്കൊക്കെ എന്തുവാടാ, കഴിവുണ്ടോ? എന്റെ മുന്നിൽ വന്ന് കാണിക്ക്'; ട്രോളിയവരെ വെല്ലുവിളിച്ച് രേണു സുധി

മുൻപ് നെ​ഗറ്റീവ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്ന രേണു ഇപ്പോൾ തിരിച്ച് മറുപടി നൽകി തുടങ്ങിയിട്ടുണ്ട്.

നിഹാരിക കെ.എസ്
വ്യാഴം, 15 മെയ് 2025 (11:20 IST)
കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധിയെ മലയാളികൾ കൂടുതൽ അറിഞ്ഞുതുടങ്ങിയത്. അടുത്തിടെയായി വലിയ തോതിൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന ആളാണ് രേണു സുധി. ഇവരുടെ റീലുകളും വീഡിയോകളും ആൽബങ്ങളുമൊക്കെയാണ് ഈ വിമർശനങ്ങൾക്ക് കാരണം. റീൽസ് നിറയെ നെഗറ്റീവ് കമന്റുകളാണ്. മുൻപ് നെ​ഗറ്റീവ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്ന രേണു ഇപ്പോൾ തിരിച്ച് മറുപടി നൽകി തുടങ്ങിയിട്ടുണ്ട്.
 
ഇപ്പോഴിതാ തന്നെ ട്രോളിയ യുട്യൂബർമാരെ വെല്ലുവിളിക്കുകയാണ് രേണു സുധി. 'ചാന്ത് കുടഞ്ഞൊരു സൂര്യൻ..' എന്ന ​ഗാനത്തിന് ദാസേട്ടൻ കോഴിക്കോടും രേണുവും ചേർന്നൊരു കവർ സോം​ഗ് ചെയ്തിരുന്നു. ഈ ട്രോളുകൾ കണ്ടായിരുന്നു രേണുവിന്റെ പ്രതികരണം. മല്ലു പെപ്പർ എന്ന ചാനലിന് എതിരെയാണ് രേണു രം​ഗത്ത് എത്തിയത്. ട്രോളുന്നവർ നേരിട്ട് വന്ന് ട്രോളെന്നാണ് രേണു വെല്ലു വിളിക്കുന്നത്. വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം. 
 
'എടാ മല്ലു പെപ്പറെ നിനക്കൊക്കെ എന്തുവാടാ. നിനക്കൊക്കെ കഴിവുണ്ടോടാ. നിങ്ങൾ രണ്ടുപേരും എന്റെ മുന്നിൽ ആദ്യം വാ. എന്റെ മുന്നിലൊന്ന് വന്ന് കാണിക്ക്. എന്നെ കൊണ്ട് തന്നെ ജീവിക്കുകയാണ്. ഞാൻ എന്ത് ചെയ്താലും അതേ ഡ്രസടക്കം വാങ്ങിയിട്ട് ട്രോളും', എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. രണ്ടാം വിവാഹത്തെ കുറിച്ചും രേണു സുധി സംസാരിക്കുന്നുണ്ട്. 'ഞാൻ അഥവ ഒരാളെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലിക്കൊല്ലും. അല്ലെങ്കിൽ ആ മനുഷ്യനെ വെറുതെ വിടോ. ചിന്തിക്കാൻ പോലും പറ്റില്ല', എന്നാണ് രേണു സുധി പറഞ്ഞത്. അല്ലെങ്കിൽ അത്രത്തോളം പിടിച്ചു നിൽക്കുന്നൊരാളാണ് വരേണ്ടതെന്നും രേണു പറയുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

അടുത്ത ലേഖനം
Show comments