Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുധി ചേട്ടന്റെ മണം നാറ്റമാണെന്നല്ല പറഞ്ഞത്: വ്യക്തത വരുത്തി രേണു

ഭർത്താവ് മരിച്ച ഉടനെ അഭിനയത്തിലേക്ക് ഇറങ്ങിയെന്നതിന്റെ പേരിലാണ് അവർ വിമർശിക്കപ്പെടുന്നത്.

Social media slams renu sudhi

നിഹാരിക കെ.എസ്

, ചൊവ്വ, 29 ഏപ്രില്‍ 2025 (10:40 IST)
രേണു സുധിയുടെ ഫോട്ടോഷൂട്ടുകൾക്കും റീൽസുകൾക്കും താഴെ വിമർശന കമന്റുകളാണ്. ഭർത്താവ് മരിച്ച ഉടനെ അഭിനയത്തിലേക്ക് ഇറങ്ങിയെന്നതിന്റെ പേരിലാണ് അവർ വിമർശിക്കപ്പെടുന്നത്. രേണുവിന്റെ നേരെ കടുത്ത അധിക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടയിലാണ് ഭർത്താവിന്റെ മണം പെർഫ്യൂം ആക്കിയതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുണ്ടാവുന്നത്. 
 
സുധിയുടെ ഷർട്ടിൽ നിന്നുള്ള മണം എടുത്ത് ദുബായിൽ നിന്നും പെർഫ്യൂമാക്കി സമ്മാനിച്ചത് അവതാരക ലക്ഷ്മി നക്ഷത്രയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബർ ബുള്ളിയിംഗും ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് രേണു പറഞ്ഞ ചില കാര്യങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
 
ആ പെർഫ്യൂമിന്റെ മണം സുഗന്ധമല്ലെന്നും വിയർപ്പിന്റെ നാറ്റമാണെന്നും അത് അടിച്ചാൽ ആരും അടുത്ത് നിൽക്കില്ല, ഓടും എന്നുമായിരുന്നു രേണു പറഞ്ഞത്. ഇതോടെ ഇവർക്കെതിരെ വീണ്ടും പരിഹാസങ്ങൾ വന്നു. പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ വീണ്ടും വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് രേണു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണുവിന്റെ തുറന്ന് പറച്ചിൽ.
 
'എന്റെ സുധി ചേട്ടൻ മരിച്ചതിന് ശേഷം എനിക്കേറ്റവും വലിയ ഗിഫ്റ്റ് തന്നത് ലക്ഷ്മി നക്ഷത്രയാണ്. അത് ഏട്ടന്റെ പെർഫ്യൂമാണ്. അത് അടിച്ച് തീർത്തോ എന്ന് കമന്റുകൾ വന്നതിനെ കുറിച്ചുള്ള മറുപടിയായിട്ടാണ് ഞാനിന്നലെ സംസാരിച്ചത്. അത് സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്നതല്ല, ഏട്ടന്റെ വിയർപ്പിന്റെ മണമാണ്. അത് നമ്മൾ അടിച്ചോണ്ട് നടക്കില്ലല്ലോ. അതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അതൊരു തീർഥം പോലെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഇപ്പോഴും ഞാനത് അടിച്ചിട്ടില്ല. സുധിചേട്ടന്റെ ഓർമ്മയ്ക്ക് വേണ്ടി ഞാനത് മണത്ത് നോക്കുകയാണ് ചെയ്യാറുള്ളത്.
 
ലക്ഷ്മി ഞങ്ങളുടെ ജീവിതത്തിൽ തന്ന ഏറ്റവും വലിയ സമ്മാനമാണത്. എനിക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയതാണ് അങ്ങനൊരു സമ്മാനമായി ലഭിച്ചത്. അതുപോലെ സുധിചേട്ടൻ തലേന്ന് ധരിച്ച വസ്ത്രവും ഞാനിതുവരെ കഴുകിയിട്ടില്ല. അദ്ദേഹത്തെ ഞാൻ എത്രത്തോളം ഓർമ്മകളായി നിലനിർത്തുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അല്ലാതെ അതൊരു നാറ്റമാണെന്ന് പറഞ്ഞതല്ല. ലക്ഷ്മി അങ്ങനൊരു സമ്മാനം തന്നതിൽ വലിയ സന്തോഷമുണ്ടെന്നും' രേണു പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ