കല്യാണം കഴിഞ്ഞ് ഒന്നിച്ച് താമസിച്ച ആദ്യത്തെ വീട്, ബാംഗ്ലൂരിനോടും വീടിനോടും വിടപറയാനുള്ള സമയമായെന്ന് രേവതി സുരേഷ്

കെ ആര്‍ അനൂപ്
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:10 IST)
നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ബാംഗ്ലൂരിലെ വീട്ടിലെ താമസം മാറുകയാണെന്ന് രേവതി പറയുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായി താമസം തുടങ്ങിയത് ഈ വീട്ടിലായിരുന്നു എന്നും ഒരുപാട് ഓര്‍മ്മകള്‍ ഉള്ള വീടാണ് ഇതൊന്നും താര സഹോദരി പറഞ്ഞു.
 
'ഒടുവില്‍ ഞങ്ങളുടെ വീടിനോടും ബാംഗ്ലൂരിനോടും വിടപറയാനുള്ള സമയമായി. ഭാര്യ ഭര്‍ത്താവായി ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു ഇത്. ഒരുപാട് മധുരമുള്ള ഓര്‍മ്മകള്‍, ചിരി, പ്രണയം, വഴക്കുകള്‍. ഞങ്ങള്‍ രണ്ടുപേരും ഈ വീട്ടില്‍ ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ ആ അധ്യായം കഴിഞ്ഞു, മറ്റൊന്നിലേക്ക് പോകാനുള്ള സമയമാണ്. ജീവിതം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.എന്നാല്‍ നമ്മള്‍ എത്ര വീടുകള്‍ മാറ്റിയാലും ആദ്യത്തേത് എപ്പോഴും നമ്മില്‍ തന്നെ നിലനില്‍ക്കും.ഞങ്ങള്‍ അടുത്ത അധ്യായത്തിലേക്ക്..'-രേവതി സുരേഷ് കുറിച്ചു.
 
 
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച വാശി എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെ ഒടുവില്‍ റിലീസായ സിനിമ. അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments