Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാം ഗോപാല്‍ വര്‍മയുടെ ‘ജി‌എസ്‌ടി’ വരുന്നു! പൂര്‍ണ നഗ്‌നയായി മിയ മല്‍‌കോവ!

Mia Malkova
, വ്യാഴം, 11 ജനുവരി 2018 (19:29 IST)
പ്രശസ്ത ബോളിവുഡ്, തെലുങ്ക് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് പേര് ‘ഗോഡ്, സെക്സ് ആന്‍റ് ട്രൂത്ത്’. ചുരുക്കിപ്പറഞ്ഞാല്‍ ജി എസ് ടി!
 
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നോ? അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ മിയ മല്‍‌കോവയാണ് ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മിയ പൂര്‍ണ നഗ്‌നയായി ഒട്ടേറെ രംഗങ്ങള്‍ വീഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വീഡിയോ ചിത്രത്തിന്‍റെ രണ്ട് പോസ്റ്ററുകള്‍ രാം ഗോപാല്‍ വര്‍മ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കൂടി പങ്കുവച്ചു. ഈ രണ്ട് പോസ്റ്ററുകളിലും പൂര്‍ണ നഗ്നയായാണ് മിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
webdunia
 
ഒരു ഇന്ത്യന്‍ സംവിധായകനൊപ്പം വര്‍ക്ക് ചെയ്തതിന്‍റെ എക്സൈറ്റ്‌മെന്‍റ് മറച്ചുവയ്ക്കാതെ മിയ ട്വിറ്ററില്‍ വാചാലയായിട്ടുണ്ട്. സണ്ണി ലിയോണിന് ശേഷം താനാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്ന അഡല്‍ട്ട് സ്റ്റാറെന്ന് മിയ അവകാശപ്പെടുന്നു. 
 
രാം ഗോപാല്‍ വര്‍മയ്ക്കൊപ്പം ജോലി ചെയ്യാനായത് വളരെ ആനന്ദപ്രദമായ അനുഭവമായിരുന്നു എന്നും മിയ വ്യക്തമാക്കുന്നു. വളരെ ഔന്നത്യമുള്ളതും ചിന്തോദ്ദീപകവുമായിരുന്നു മിയയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവമെന്ന് രാം ഗോപാല്‍ വര്‍മയും പറയുന്നു. 
 
രതിക്ക് പിന്നിലെ സത്യങ്ങളും അതില്‍ ദൈവത്തിന്‍റെ വിവക്ഷയുമാണ് ഈ വീഡിയോയിലൂടെ രാം ഗോപാല്‍ വര്‍മ പറയാന്‍ ശ്രമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുക്കാചുപ്പി മോശം ടൈറ്റിലാണെങ്കില്‍ ‘ഉണ്ട’യോ? മമ്മൂട്ടിച്ചിത്രം പേരുമാറ്റുമോ?