Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യർ ഡബ്ല്യൂസിസിയെ കൈയ്യൊഴിഞ്ഞോ? റിമയുടെ മറുപടി ഇങ്ങനെയാണ്

മഞ്ജു വാര്യർ ഡബ്ല്യൂസിസിയെ കൈയ്യൊഴിഞ്ഞോ? റിമയുടെ മറുപടി ഇങ്ങനെയാണ്

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (10:12 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ 'അവളോടൊപ്പം' എന്ന നിലപാടിൽ മഞ്ജു ഇപ്പോഴും ഉണ്ടെന്നും എന്നാൽ ചില കാര്യങ്ങളിൽ ഭാഗമാകാൻ അവർക്ക് താൽപ്പര്യമില്ലെന്നും നടി റിമ കല്ലിങ്കൽ. ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
 
ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യർ ഉള്ളത്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു. 
 
ഈ കേസ് ജയിക്കണം എന്നുള്ളത് ഇവിടത്തെ ഓരോ മനുഷ്യനും ആവശ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇനി ഇങ്ങനെയൊരു ആക്രമണവും ഉണ്ടാകരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാവർക്കും വേണ്ടിയാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇതൊരു ഹാഷ്ടാഗ് ആകുന്നതും.
 
ഒരു സോഷ്യൽമൂവ്മെന്റ് ആകുന്നത്. അതുകൊണ്ടാണ് എനിക്ക് വ്യക്തിപരമായി ഫോണിൽ വിളിച്ച് ഞാൻ നിന്റെ ഒപ്പമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് തോന്നുന്നത്. ഇതൊരു സാമൂഹിക പ്രശ്നമാണ്. നടിക്കൊപ്പമെന്ന നിലപാടില്‍ നിന്ന് മഞ്ജു പിന്നോട്ട് പോയിട്ടില്ല’- റിമ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments