Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മനസാവാചാ അറിയാത്ത കാര്യത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി വേട്ടയാടപ്പെടുന്നു'; അമ്മയിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രാജിക്കത്ത് പുറത്തുവിട്ട് നടന്‍ ദിലീപ്

'മനസാവാചാ അറിയാത്ത കാര്യത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി വേട്ടയാടപ്പെടുന്നു'; അമ്മയിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രാജിക്കത്ത് പുറത്തുവിട്ട് നടന്‍ ദിലീപ്

അമ്മ
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (13:50 IST)
താരസംഘടനയായ 'അമ്മ'യിൽ സമർപ്പിച്ച രാജിക്കത്ത് അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും അറിയുന്നതിനായി പങ്കുവെച്ച് നടൻ ദിലീപ്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം പങ്കിട്ടിരിക്കുന്നത്. ഞാൻ കാരണം അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയതെന്ന് ദിലീപ് വ്യക്തമാക്കുന്നു.
 
'"അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌, 
അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല' ദിലീപ് ഫേസ്‌ബുക്ക് പോസ്‌‌റ്റിൽ വ്യക്തമാക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: ആർത്തവ രക്തത്തിൽ മുക്കിയ പാഡുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമൊ ? പിന്നെന്തിന് ക്ഷേത്രത്തിൽ പോകുന്നു എന്ന് സ്മൃതി ഇറാനി