Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അമ്മയുടെ നിലപാടാണ് അവർ അറിയിച്ചത്, നടിമാരെ പരിഹസിച്ച സ്കിറ്റിൽ മോഹൻലാലും മമ്മൂട്ടിയും! - തുറന്നടിച്ച് റിമ കല്ലിങ്കൽ

മമ്മൂട്ടിയും മോഹൻലാലും വരെ ഉണ്ടായിരുന്നു: റിമ കല്ലിങ്കൽ

റിമ കല്ലിങ്കൽ
, ചൊവ്വ, 26 ജൂണ്‍ 2018 (11:39 IST)
‘മഴവില്‍ ഷോയിലൂടെ നിലപാടാണ് ‘അമ്മ’ വ്യക്തമാക്കിയതെന്ന് നടി റിമ കല്ലിങ്കൽ. അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു അമ്മ എന്ന സംഘടനയ്‌ക്കെതിരെ റീമ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
 
മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു സ്‌കിറ്റില്‍ ഡബ്ല്യുസിസി എന്ന സംഘടനയെ അങ്ങേയറ്റം വിലകുറഞ്ഞ രീതിയില്‍ അധിക്ഷേപിച്ചിരുന്നു. ഇങ്ങനെ പരസ്യമായി തങ്ങളുടെ നിലപാട് കാണിക്കുന്നവർക്കിടയിലേക്ക് പിന്നെ എന്ത് അവകാശപ്പെട്ടാണ്, എന്ത് ആവശ്യപ്പെട്ടാണ് ഞങ്ങൾ പോകേണ്ടതെന്ന് നടി ചോദിക്കുന്നു.
 
അന്ന് അമ്മ നടത്തിയ ചാനല്‍ ഷോയില്‍ പങ്കെടുക്കാതിരുന്നത് വളരെ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. പക്ഷെ അതില്‍ പാര്‍വതിയും പത്മപ്രിയയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളെ ക്ഷണിച്ചട്ടാണ് അവര്‍ അന്ന് പോയത്. എന്നാല്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു സ്‌കിറ്റ് ഉണ്ടാകുമെന്ന കാര്യം. ഞങ്ങളെ വിളിച്ചുവരുത്തിയാണ് അവര്‍ അത് അവതരിപ്പിച്ചത്. ഇനി ഇങ്ങനെയുള്ള ആളുകളൊടൊപ്പം സഹകരിക്കാന്‍ താല്‍പര്യമില്ല. – റീമ പറഞ്ഞു.
 
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെതിരെ പാര്‍വതി സംസാരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് അമ്മ മഴവില്‍ ഷോയില്‍ ഡബ്ല്യു.സി.സിക്കെതിരെ സ്‌കിറ്റ് അവതരിപ്പിച്ചത്. സുരഭി, മഞ്ജുപിള്ള, അനന്യ, കുക്കു, പൊന്നമ്മ ബാബു തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ അമ്മ മഴവില്‍ സ്‌കിറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ സിദ്ദീക്കും അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ'യിൽ അരങ്ങേറിയത് നികൃഷ്‌ടമായ 'മീറ്റൂ' സംഭവം, പുരുഷമേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് 'മീറ്റൂ' എന്ന് ആക്രോശിക്കുന്നു: എൻ എസ് മാധവൻ