സിനിമ ഹിറ്റായിരുന്നുവെങ്കിൽ നടിക്ക് പങ്കുണ്ടാകില്ലായിരുന്നുവെന്ന് റിമ, അപ്പോൾ ഒടിയൻ ‘പൊട്ടി’യോയെന്ന് സോഷ്യൽ മീഡിയ!

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (09:48 IST)
മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനെ കുറിച്ചുള്ള വിവാദത്തിൽ നടി മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് നടി റിമ കല്ലിങ്കൽ. ശ്രീകുമാർ ഉന്നയിക്കുന്ന ആരോപണങ്ങളോട് മഞ്ജു പ്രതികരിക്കേണ്ടതില്ലെന്ന് ഊന്നിപ്പറയുന്നതാണ് റിമയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
 
ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. ചിത്രം ഹിറ്റായെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നു എന്നായിരുന്നു റിമ കുറിച്ചത്. പോസ്റ്റിനു കീഴെ ധാരാളം പേര്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.  
 
ഒടിയൻ പൊട്ടിയെന്ന് നിങ്ങൾ പറയാതെ പറയുകയാണോയെന്ന് ഒരുകൂട്ടർ ചോദിക്കുമ്പോൾ മറ്റൊരു കൂട്ടർ സ്ത്രീ പ്രാധാന്യമുള്ള സിനിമകളുടെ ലിസ്റ്റെടുത്ത് പറഞ്ഞാണ് റിമയുടെ പോസ്റ്റിനെ പ്രതിരോധിക്കുന്നത്.  കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെട്ടിട്ടുണ്ടെന്നും റിമയുടെ തന്നെ 22 ഫീമെയിൽ കോട്ടയവും അക്കൂട്ടത്തിൽ പെടുന്നവയാണെന്നും അത് മറക്കേണ്ടെന്നും ഫാൻസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

അടുത്ത ലേഖനം
Show comments