ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ; ആശംസ നേർന്ന് റിമ കല്ലിങ്കൽ
റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി പേരാണ് ആശംസയുമായി വരുന്നത്.
സംവിധായകൻ ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ. ആഷിഖിന് പിറന്നാൾ ആശംസയുമായി ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ. ആഷിഖ് അബുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു റിമയുടെ പിറന്നാൾ ആശംസാ പോസ്റ്റ്. റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി പേരാണ് ആശംസയുമായി വരുന്നത്. വിവിധ ഇടങ്ങളിൽ യാത്ര പോയപ്പോഴുള്ള ഫോട്ടോസും റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സംവിധായകൻ എന്ന നിലയിൽ ആഷിഖ് അബുവും അഭിനേത്രി എന്ന നിലയിൽ റിമ കല്ലിങ്കലും തങ്ങളുടെ സ്വാധീന മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. ഇരുവരുടെയും പ്രണയവും വിവാഹവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്താണ് തങ്ങൾ പ്രണയത്തിലായതെന്ന് മുൻപൊരിക്കൽ റിമ വെളിപ്പെടുത്തിയിരുന്നു.
2012 ൽ ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ റിമ കല്ലിങ്കൽ ആയിരുന്നു നടി. ഈ സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. 2013 നവംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് പേരും രണ്ട് മതവിഭാഗത്തിൽ നിന്നായതിനാൽ തന്നെ ഒരു പബ്ലിസിറ്റി സ്റ്റണ്ടിനും നിൽക്കാതെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ, ഈ വിവാഹം അധികം നാൾ നിലനിൽക്കില്ലെന്നും ഉടൻ തന്നെ അടിച്ചുപിരിയുമെന്നുമൊക്കെ പറഞ്ഞവരുണ്ട്. അവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് അടിപൊളിയായി മുന്നോട്ട് പോവുകയാണ് ഇരുവരും.
ഒരേ രീതിയിലുള്ള ചിന്താഗതിയും സിനിമാസങ്കൽപ്പങ്ങളുമാണ് ഞങ്ങളെ നയിക്കുന്നത്. അവര് കല്യാണം കഴിക്കണമെന്നൊക്കെ പറയുന്നു എന്ന മട്ടിലായിരുന്നു വീട്ടുകാരുടെ പ്രതികരണം. നീ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് അത്ഭുതത്തോടെയായിരുന്നു അവർ ചോദിച്ചത്. അങ്ങനെയുള്ളൊരു ഞെട്ടലായിരുന്നു വീട്ടുകാർക്ക്. അറേഞ്ച്ഡ് മാര്യേജിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രണയത്തിൽ താൽപര്യമുണ്ടായിരുന്നു എന്നൊരിക്കൽ റിമ പറഞ്ഞിരുന്നു.