Webdunia - Bharat's app for daily news and videos

Install App

റോയ്‌സിനൊപ്പം ജീവിച്ചത് 11 വര്‍ഷം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം; നടി റിമി ടോമിയുടെ ജീവിതം

2019 ലാണ് ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹ മോചിതരായത്

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (11:18 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 40 വയസ്സായി. സിനിമയിലും റിമി അഭിനയിച്ചിട്ടുണ്ട്. 
 
2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു. 
 
2008 ഏപ്രില്‍ 27 നായിരുന്നു റിമിയുടെ വിവാഹം. തൃശൂര്‍ സ്വദേശിയായ റോയ്സ് കിഴക്കൂടനെയാണ് റിമി വിവാഹം കഴിച്ചത്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാല്‍ 11 വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 
 
2019 ലാണ് ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമായതിനാല്‍ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
 
ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം നിലവില്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments