Webdunia - Bharat's app for daily news and videos

Install App

കല്യാണം കഴിഞ്ഞ് ഞാന്‍ കുറേ പരിശ്രമിച്ചു, ഫലം കണ്ടില്ല; രഘുവരന്റെ അമിത ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ താന്‍ ശ്രമിച്ചതിനെ കുറിച്ച് രോഹിണി

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (08:54 IST)
മലയാള സിനിമയിലെ താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും അതിവേഗം അടുപ്പത്തിലാക്കി. ആ അടുപ്പം പ്രണയമായി, പിന്നീട് ജീവിതത്തില്‍ ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചു. 
 
1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്. 
 
വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. രഘുവരന്റെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ താന്‍ പരിശ്രമിച്ചതിനെ കുറിച്ച് പണ്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിണി മനസ് തുറന്നിട്ടുണ്ട്. 'കല്യാണം കഴിഞ്ഞ് രഘുവിനെ പിന്തിരിപ്പിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു. പക്ഷേ രഘു ഒട്ടും താഴേക്ക് വരാന്‍ തയ്യാറായിരുന്നില്ല,' രോഹിണി പറഞ്ഞു. 
 
2008 ലാണ് രഘുവരന്‍ മരണത്തിനു കീഴടങ്ങിയത്. 2004 നവംബര്‍ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയില്‍ രഘുവരനും രോഹിണിയും വിവാഹമോചന കരാര്‍ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരന്‍ തുടര്‍ന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ

VS Achuthanandan: വി.എസിന്റെ അന്തിമയാത്ര; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി പിണറായി

VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

അടുത്ത ലേഖനം
Show comments