'ഈ പറക്കും തളിക' എന്ന ചിത്രത്തിന് രോമാഞ്ചം എന്ന സിനിമയുമായി ബന്ധമുണ്ടോ ? എന്നാല്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 'ഈ പറക്കും തളിക'ല്‍ ഹരിശ്രീ അശോകന്റെ കഥാപാത്രത്തിന് എലികളോടു ഉണ്ടായിരുന്ന ശത്രുത ആരും മറന്നുകാണില്ല. അച്ഛനുവേണ്ടി എലികളെ കൊന്നു തന്നെ പകരം ചോദിക്കുകയാണ് രോമാഞ്ചത്തിലെ അര്‍ജുന്‍ അശോകന്റെ സിനു സോളമന്‍.
എലികളുടെ പിറകെ എത്ര ഓടിയിട്ടും ഹരിശ്രീ അശോകനെ അതിനെ കൊല്ലാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ രോമാഞ്ചത്തില്‍ എലികളെ കൊന്നാണ് അര്‍ജുന അശോകന്‍ പ്രതികാരം തീര്‍ത്തത്.
അച്ഛന് കൊടുത്ത വാക്ക് സിനുമോന്‍ പാലിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.