Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ പുകഴ്ത്തിയ രൂപേഷിന് കുത്തിത്തിരുപ്പുകാരോട് പറയാനുള്ളത്...

മമ്മൂക്ക വെർസാറ്റിൽ ആണ്, പക്ഷേ കുത്തിത്തിരുപ്പുകാർക്ക് എന്റെ കയ്യിൽ മറുപടിയുണ്ട്: രൂപേഷ് പീതാംബരൻ

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (15:00 IST)
സ്ഫടികത്തിലെ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടാണ് രൂപേഷ് പീതാംബരൻ സിനിമയിലെത്തിയത്. രൂപേഷ് ഒരു കട്ട മോഹൻലാൽ ആരാധകനാണ്. ഇക്കാര്യം അദ്ദേഹം പല വേദികളിൽ പറഞ്ഞിട്ടുമുള്ളതാണ്. അഭിപ്രായങ്ങൾ പറയുന്നതിലൂടെ അറിയാതെയാണെങ്കിലും അദ്ദേഹത്തെ തേടി വിവാദങ്ങൾ എത്താറുണ്ട്. 
 
അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ രൂപേഷ് മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ആരാധകര്‍ക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. മമ്മുക്കയെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ മമ്മുക്ക മലയാളത്തിന്റെ അഭിമാനമായ നടനാണെന്നും ഏറ്റവും വേര്‍സറ്റെയ്‌ലായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളയാളാണെന്നും പറയുന്നതിനൊപ്പം ലാലേട്ടനൊക്കെ പിന്നെയാണ് വരുന്നതെന്നും രൂപേഷ് പറഞ്ഞിരുന്നു. 
 
ഈ വാക്കുകളെ മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. രൂപേഷിന്റെ വാക്കുകൾ മമ്മൂട്ടി ആരാധകർ ആഘോഷമാക്കിയപ്പോൾ ഹാലിളകിയത് മോഹൻലാൽ ഫാൻസിനാണെന്ന് പ്രത്യേകം പറേയണ്ടല്ലോ. ഇതോടെ ചില മോഹന്‍ലാല്‍ ആരാധകര്‍ രൂപേഷിനെതിരേ കടുത്ത വാക്കുകളുമായെത്തി.  
 
സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രൂപേഷ്. ‘Proud to be a Malayalee from the Land of Mamooka and Lal ettan . Mamooka versatile ആണ് എല്ലാം മലയാളിയുടെ അഭിമാനം ആണ്, പക്ഷെ ഞാന്‍ Roopesh Peethambaran അന്നും ഇന്നും എന്നും ഒരു കട്ട ലാല്‍ ഏട്ടന്‍ ഫാന്‍ ആണ് .ഇത് ആരെയും ബോധിപ്പിക്കാന്‍ വേണ്ടി അല്ലാ !! കുത്തിത്തിരിപ്പ് ഉണ്ടാകുന്നവരുടെ ഒരു സമാധാനത്തിനു വേണ്ടിയാ ഈ post ??’ എന്നു പറഞ്ഞ് താന്‍ പറഞ്ഞതിന്റെ വീഡിയോയും രൂപേഷ് ഷെയര്‍ ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments