Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്കാർ നിറവിൽ ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്'; ഗാരി ഓൾഡ്മാൻ മികച്ച നടൻ, നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്

ഓസ്കാർ പ്രഖ്യാപനം തുടങ്ങി

ഓസ്കാർ നിറവിൽ ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്'; ഗാരി ഓൾഡ്മാൻ  മികച്ച നടൻ, നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്
, തിങ്കള്‍, 5 മാര്‍ച്ച് 2018 (10:36 IST)
ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്’ മൂന്നു പുരസ്കാരങ്ങളും ‘ബ്ലേ‍ഡ് റണ്ണർ 2049’ രണ്ടു പുരസ്കാരങ്ങളും നേടി. 
 
ത്രീ ബിൽബോർഡ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിക്കുള്ള പുരസ്കാരവും ഡാർക്കസ്റ്റ് അവർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗാരി ഓൾഡ്മാൻ മികച്ച നടനുമുള്ള അവാർഡ് സ്വന്തമാക്കി.  
 
ആദ്യ പുരസ്‌കാരം ലഭിച്ചത് സാം റോക്ക്വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹം നേടിയത്. ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. താനിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിസൺ ജാനി ആണ് സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. 
 
24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ എത്തിയ ‘ദ ഷേപ്പ് ഓഫ് വാട്ടറാ’ണ് ഇക്കുറി ഓസ്‌കര്‍ വേദിയിലെ പ്രധാന ആകര്‍ഷണം. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് ഡോള്‍ബി തിയ്യേറ്ററില്‍ തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്. 
 
പുരസ്‌കാരങ്ങള്‍:
 
മികച്ച ചമയം ,കേശാലങ്കാരം : ദ ഡാര്‍ക്കസ്റ്റ് അവര്‍
 
മികച്ച വസ്ത്രാലങ്കാരം : മാര്‍ക് ബ്രിഡ്ജസ്
 
ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍
 
പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
 
മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍
  
മികച്ച നടി: ഫ്രാൻസിസ് മക്‌ഡോർമണ്ട് – ചിത്രം: ത്രീ ബിൽബോർഡ്‌സ്
 
മികച്ച നടൻ: ഗാരി ഓൾഡ്മാൻ – ചിത്രം: ഡാർക്കസ്റ്റ് അവർ
 
മികച്ച സംവിധായകൻ: ഗില്യർമോ ദെൽ തോറോ – ചിത്രം: ദ് ഷെയ്പ് ഓഫ് വാട്ടർ 
 
മികച്ച ആനിമേഷൻ ചിത്രം: കൊകൊ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷിച്ചില്ല, എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും: മാണിക് സർക്കാർ