Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളസിനിമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത് എത്ര സിനിമാക്കാർ അറിഞ്ഞു? - ആഞ്ഞടിച്ച് വിനായകൻ

ഗാനമേളയല്ല സിനിമ, സിനിമ എന്താണെന്ന് ഇവർക്കൊന്നും അറിയില്ലേ?: വിനായകൻ

മലയാളസിനിമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത് എത്ര സിനിമാക്കാർ അറിഞ്ഞു? - ആഞ്ഞടിച്ച് വിനായകൻ
, തിങ്കള്‍, 5 മാര്‍ച്ച് 2018 (09:38 IST)
ഫെബ്രുവരി 27ന് മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ, ഈ ചടങ്ങിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ.
 
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ചടങ്ങ് എത്ര സിനിമാക്കാർ അറിഞ്ഞുവെന്ന് വിനായകൻ ചോദിക്കുന്നു. അങ്ങനെയൊരു പരിപാടി നടന്നുവെന്ന് താനറിയുന്നത് അതിന്റെ ബ്രോഷർ കണ്ടപ്പോഴാണെന്ന് വിനായകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
'മലയാള സിനിമ ആ ചടങ്ങിൽ അപമാനിക്കപ്പെടുകയായിരുന്നു. അക്കാദമി ചെയർമാൻ കമലിന്‍റേയും മധു സാറിനേയും ശ്രീകുമാരൻ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകൾ നോട്ടീസിൽ കണ്ടില്ല. തനിക്ക് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്. നല്ല സിനിമയിൽ പ്രവർത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു.' - വിനായകൻ നിലപാട് വ്യക്തമാക്കുന്നു.
 
90 വർഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപമാനിക്കുകയായിരുന്നു അവർ ചെയ്തത്. 
ബ്രോഷറിൽ നിറയെ പാട്ടുകാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നടന്നത് ഗാനമേളയാണ്. ഗാനമേളയല്ല സിനിമയെന്ന് വിനായകൻ പറയുന്നു. ഇങ്ങനെ ഒരു ചടങ്ങ് നടന്നെന്ന് സിനിമാരംഗത്തെ എത്ര പേർ അറിഞ്ഞു. സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവർക്കൊന്നും അറിയില്ലേ? വിനായകൻ ക്ഷോഭത്തോടെ ചോദിക്കുന്നു.
 
(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്കാർ പ്രഖ്യാപനം ആരംഭിച്ചു; ആലിസണ്‍ ജാനി സഹനടി, സാം റോക്ക്‌വെല്‍ സഹനടന്‍