പുതിയ സിനിമ സെറ്റില്‍ മമ്മൂട്ടി, 'റോഷാക്ക്' കാണാനായി കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ജൂലൈ 2022 (10:06 IST)
അഞ്ചുദിവസത്തെ ദുബായ് ചിത്രീകരണം റോഷാക്ക് ടീം ഇക്കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും നിര്‍മ്മാതാവ് എന്‍.എം ബാദുഷ സെറ്റിലെ ഓര്‍മ്മകളിലാണ്. ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയ മമ്മൂട്ടിയുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. 
 
ഓണ റിലീസായി ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

കെട്ടിവച്ച മുറിവില്‍ ശസ്ത്രക്രിയാ ബ്ലേഡ്; പമ്പ ആശുപത്രിയില്‍ ഗുരുതര മെഡിക്കല്‍ അനാസ്ഥയെന്ന് തീര്‍ത്ഥാടകയുടെ പരാതി

ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്‍

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

അടുത്ത ലേഖനം
Show comments