Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിനു മുന്നേ ട്വിസ്റ്റ് പുറത്ത്; തലയില്‍ കൈവെച്ച് ആരാധകര്‍ ! റോഷാക്കില്‍ ആസിഫ് അലി കിടിലന്‍ റോളില്‍

റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് അത് വലിയ ചര്‍ച്ചയായിരുന്നു

Rorschach Twist leaked
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (11:26 IST)
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് നാളെ (ഒക്ടോബര്‍ ഏഴ്) തിയറ്ററുകളിലെത്തും. സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസിനു മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പ്രി റിലീസ് ടീസര്‍ പുറത്തുവിട്ടു. ഈ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് അത് വലിയ ചര്‍ച്ചയായിരുന്നു. മുഖം മൂടിയണിഞ്ഞ് മമ്മൂട്ടി ഇരിക്കുന്ന പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചു. പ്രി റിലീസ് ടീസറിലും മുഖം മൂടിയണിഞ്ഞ് അങ്ങനെയൊരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്. എന്നാല്‍ അത് മമ്മൂട്ടിയല്ല ! 
 
സൂപ്പര്‍താരം ആസിഫ് അലിയെയാണ് പ്രി റിലീസ് ടീസറില്‍ കാണുന്നത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് റോഷാക്കില്‍ ആസിഫ് അലി അവതരിപ്പിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആസിഫ് അലി മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലാണോ എത്തുന്നതെന്നും പ്രി റിലീസ് ടീസര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു. എന്തായാലും ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. 
 
അതേസമയം, വലിയൊരു ട്വിസ്റ്റാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ടീസര്‍ കൊണ്ട് പൊളിച്ചതെന്ന സങ്കടവും ആരാധകര്‍ക്കുണ്ട്. ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ കമന്റ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടുപാവടയില്‍ അതിസുന്ദരിയായി അരുണിമ! വൈറല്‍ ഫോട്ടോഷൂട്ട്