Webdunia - Bharat's app for daily news and videos

Install App

പുതുമുഖങ്ങളെ ‘ബൂസ്റ്റ്’ ചെയ്യുന്ന മമ്മൂട്ടി റോഷനെ റാഗ് ചെയ്തത് എന്തിനായിരുന്നു?

മമ്മൂട്ടിയുടെ ചോദ്യം കേട്ട് റോഷൻ ഞെട്ടി!

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (12:11 IST)
പുതുമുഖ സംവിധായകരേയും പുതുമുഖ നടന്മാരേയും സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്, ‘എനിക്കിനി ഒന്നും നേടാനില്ല. ഞാൻ കാരണം കയറിവരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർ വരട്ടെ’ എന്ന്. 
 
എന്നാൽ, പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടി ഒരിക്കൽ ഒരു പുതുമുഖത്തെ ചെറുതല്ലാത്ത രീതിയിൽ ഒന്ന് ഭയപ്പെടുത്തി. അത് മറ്റാരുമല്ല, ആനന്ദം എന്ന ചിത്രത്തിലൂടെ ഫേമസ് ആയ റോഷൻ ആണ്. ആനന്ദം ആണ് ആദ്യം റിലീസ് ആയതെങ്കിലും റോഷന്റെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പമുള്ള പുതിയനിയമം ആയിരുന്നു. 
 
ചിത്രത്തിലെ നയൻ‌താരയുമൊത്തുള്ള അനുഭവങ്ങളെല്ലാം റോഷൻ തന്നെ വെളിപ്പെടുത്തിയിരുന്നു. വില്ലൻ കഥാപാത്രത്തെയായിരുന്നു റോഷൻ അവതരിപ്പിച്ചത്. മമ്മൂട്ടി പരിചയപ്പെടാൻ ചെന്നപ്പോഴാണ് റോഷൻ പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായത്. 
 
സംവിധായകൻ എകെ സാജന്റെ അനുവാദത്തോടെ റോഷൻ മമ്മൂട്ടിക്കരികിലേക്ക് പരിചയപ്പെടാൻ ചെന്നു. ആര്യൻ എന്ന കഥാപാത്രം ചെയ്യാനായി എത്തിയതാണെന്നും പറഞ്ഞു പരിചയപെട്ടു. അപ്പോൾ എന്ത് ചെയ്യുന്നവെന്നും എത്ര വയസ് ഉണ്ടെന്നും ചോദിച്ചു. റോഷൻ പ്രായം പറഞ്ഞപ്പോൾ മമ്മൂട്ടി സാജനോട് ചോദിച്ചു ,ഈ പ്രായം നമ്മുടെ കഥാപാത്രത്തിന് അല്പം ഓവറല്ലേ.. ? ഞെട്ടിയത് റോഷൻ ആണ്.
 
ഡ്രാമ സ്കൂളിലോക്കെ പഠിച്ച് വന്നിട്ട് ഇങ്ങനെ ആഗ്രഹിച്ച് കിട്ടിയ വേഷം നഷ്ടമാകുമോ എന്ന് പേടിച്ചു . പക്ഷെ പുതുമുഖങ്ങളെ എന്നും പ്രോൽസാഹിപ്പിക്കാറുള്ള മമ്മൂട്ടിയുടെ ഒരു റാഗിങ് ആയിരുന്നു അതെന്നും പിന്നീട് വലിയ കൂട്ടായെന്നും റോഷൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments