മമ്മൂട്ടിച്ചിത്രം - ആളോഹരി ആനന്ദം; സംവിധാനം ശ്യാമപ്രസാദ്

ചൊവ്വ, 28 ഓഗസ്റ്റ് 2018 (20:20 IST)
സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. 
 
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ആളോഹരി ആനന്ദം. 
 
ഒക്‍ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്യാമപ്രസാദും മമ്മൂട്ടിയും ഈ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്.
 
ശ്യാമപ്രസാദിന്‍റെ മകന്‍ വിഷ്ണു ആണ് ‘ആളോഹരി ആനന്ദം’ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രിയദര്‍ശന്‍ കാരണം ഷാജി കൈലാസ് ഒരു മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ചു!