Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ വിളിച്ചു, പക്ഷേ മഞ്ജുവുമായി കൂടിക്കാഴ്ച ഒരുക്കിയത് ശ്രീകുമാർ മേനോൻ!- സംവിധായകന്റെ തുറന്നു പറച്ചിൽ

ശ്രീകുമാർ മേനോൻ പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ ആ സിനിമയിലേക്ക് ലഭിച്ചത്...

ദിലീപിനെ വിളിച്ചു, പക്ഷേ മഞ്ജുവുമായി കൂടിക്കാഴ്ച ഒരുക്കിയത് ശ്രീകുമാർ മേനോൻ!- സംവിധായകന്റെ തുറന്നു പറച്ചിൽ
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (08:09 IST)
നല്ല മാറ്റങ്ങളാണ് മലയാള സിനിമയിൽ ഉണ്ടാകുന്നത്. എന്നാൽ, സിനിമയുടെ അണിയറയിൽ ഉണ്ടാകുന്ന കാര്യങ്ങളൊന്നും അത്ര നല്ലതല്ല. മഞ്ജു വാര്യരുടെ രണ്ടാംവരവും വിവാഹമോചനവും ദിലീപിന്റെ രണ്ടാംവിവാഹവും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയെടുത്ത നിലപാടും നാല് നടിമാരുടെ രാജിയുമെല്ലാം വൻ വിവാദമായിരുന്നു. 
 
മഞ്ജുവാര്യരുടെ രണ്ടാം വരവിനെ കുറിച്ചും തന്റെ സിനിമ മേഖലയിലുള്ള പ്രസ്നത്തെ കുറിച്ചും സംവിധായകൻ റോഷൻ അൻഡ്രൂസ് തുറന്നു പറയുകയാണ്. മാധ്യമം മാസികയ്ക്ക്നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച്  വ്യക്തമാക്കിയത്.
 
പതിനാല് വർഷത്തിനു ശേഷം റോഷൻ അൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. ശ്രീകുമാർ മേനോനാണ് മഞ്ജു വീണ്ടും സിനിമയിൽ തിരിച്ചു വരുന്നുണ്ടെന്ന് പറഞ്ഞത്. ഇതറിയാൻ ദിലീപിനെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹം മറുപടി നൽകിയിരുന്നില്ല.
 
ഒടുവിൽ ശ്രീകുമാർ മേനോനിലൂടെയായിരുന്നു  മഞ്ജുമായി ബന്ധപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയും കഥ പറയുകയും ചെയ്തു. ശ്രീകുമാർ മേനോൻ വിളിച്ചു പറഞ്ഞതു കൊണ്ടാണ് മ‍ഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയതെന്ന് റോഷൻ ആൻ‌ഡ്രൂസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോട്ടോർ വാഹന പണിമുടക്ക്; പൊതുഗതാഗതം സ്തം‌ഭിച്ചു, ഹോട്ടലുകളെ ഒഴിവാക്കി