ഒമറിക്കയോട് ഒന്നും പറയാനില്ല, നൂറിൻ പറഞ്ഞത് കേട്ട് ഞെട്ടി! - റോഷൻ തുറന്ന് പറയുന്നു

ചൊവ്വ, 18 ജൂണ്‍ 2019 (11:58 IST)
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ നായകനായിരുന്നു റോഷൻ. നൂറിൻ, പ്രിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യ‌രെ വിമർശിച്ച് സംവിധായകൻ ഒമർ ലുലുവും നൂറിനും രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.
 
ചിത്രത്തിലൂടെ റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും എന്നാൽ അവർ ആകെ മാറിപ്പോയെന്നും ഒമർ ലുലു പറഞ്ഞിരുന്നു. ഒമറിന്റെ അഭിമുഖങ്ങൾ താൻ കണ്ടു എന്നും പ്രതികരിക്കാനൊന്നും താൻ ഇല്ല എന്നും റോഷൻ പറയുന്നു. എന്നെ സിനിമയിൽ കൈ പിടിച്ച് ഉയർത്തിയ വ്യക്തിയാണദ്ദേഹം. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്. സെറ്റിൽ ഒരു കാര്യത്തിനു പോലും അദ്ദേഹം തങ്ങളെ ഫോഴ്സ് ചെയ്യാറില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ സ്പെയ്സു തരാറുണ്ട്. അതു പോലെ സെറ്റിൽ ഭയങ്കര ഫ്രീഡമായിരുന്നു.
 
തനിക്ക് നൂറിൻ ഷെരീഫിനോട് പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ലെന്നും റോഷൻ പറഞ്ഞു. നൂറിന്റെ ആ അഭിമുഖം താനും കണ്ടിരുന്നു. അപ്പോഴാണ് ആദ്യമായി ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. തനിക്ക് ആരുമായും ഒരു പ്രശ്നവുമില്ലെന്നും റോഷൻ ആവർത്തിച്ചു. പ്രിയയുമായി അഭിനയിക്കാനാണ് കൂടുതൽ കംഫർട്ടബിൾ എന്നും താരം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മെലിഞ്ഞിട്ട് ഒരു രോഗിയെപ്പോലെയുണ്ട്'; കീർത്തിയുടെ മേക്കോവറിനെക്കുറിച്ച് ശ്രീ റെഡ്ഡി