Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുഷ്പ 2'ൽ വില്ലനായി അഭിനയിക്കാൻ 25 കോടി,ഷാരൂഖ് ഖാന്റെ 'ജവാൻ'ലെ വേഷത്തിന് വിജയ് സേതുപതി വാങ്ങുന്നത്

Vijay Sethupathi Allu Arjun Pushpa 2

കെ ആര്‍ അനൂപ്

, ചൊവ്വ, 9 ഓഗസ്റ്റ് 2022 (14:56 IST)
വിജയ് സേതുപതി എന്ന നടന്റെ സിനിമകൾ കാണുവാനായി കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട് ഇന്ന്. ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറിയ നടൻ 19(1)(എ) എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും വരവറിയിച്ചു. 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം ഉടൻ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കും.
 
 'വിക്രം' സിനിമയുടെ വിജയത്തിന് ശേഷം നിരവധി സംവിധായകർ വിജയ് സേതുപതിയോട് പ്രതിനായക വേഷം ചെയ്യണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നു. 'പുഷ്പ 2'ൽ വില്ലനായി അഭിനയിക്കാൻ താരം 25 കോടി രൂപ വാങ്ങും എന്നാണ് റിപ്പോർട്ടുകൾ.ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ വിജയ് സേതുപതി 30 കോടി രൂപ പ്രതിഫലം ചോദിച്ചെന്നും പറയപ്പെടുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ടക്കുട്ടികളുടെ അച്ഛന്‍, മക്കളുടെ നാലാം പിറന്നാള്‍, ചിത്രങ്ങളുമായി നടന്‍ ഭരത്