Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

വാക്കാണത്രേ ഏറ്റവും വലിയ സത്യം, അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുമല്ലേ? - വിമലിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നു

'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു
, തിങ്കള്‍, 8 ജനുവരി 2018 (14:16 IST)
ഏത് നടനെ വെച്ച് സിനിമ ചെയ്യണം എന്നത് ഒരു സംവിധായകന്റെ തീരുമാനമാണ്. അതേ തീരുമാനം തന്നെയാണ് സംവിധായകൻ ആർ എസ് വിമലും ചെയ്തത്. എന്നാൽ, ഇവിടെ സോഷ്യൽ മീഡിയ അദ്ദേഹത്തെ ട്രോളുകയാണ്. കർണനെന്ന ചിത്രമാണ് വിഷയം. 
 
മലയാളികൾ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെയായിരുന്നു അതിനു കാരണം. പൃഥ്വിരാജിനെ നായകനാക്കി കർണൻ ചെയ്യുന്നുവെന്നായിരുന്നു വിമൽ പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞതാണ്. 
 
webdunia
എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് കർണനിൽ നിന്നും പൃഥ്വിയെ മാറ്റി പകരം ചിയാൻ വിക്രത്തെ കാസ്റ്റ് ചെയ്ത കാര്യം വിമൽ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടത്. ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് വിമൽ അറിയിച്ചത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നും  മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസറല്ല ചിത്രം നിര്‍മ്മിക്കുന്നതെന്നും ഇപ്പോൾ മാഗ്നം ഓപസ് എന്ന വിദേശ കമ്പനിയാണ് ചിത്രം നിർമിക്കുന്നതെന്നും വിമല്‍ പറയുന്നു.
 
വാക്ക് കൊടുത്തിട്ട് മാറുകയായിരുന്നു വിമൽ എന്ന് സോഷ്യൽ മീഡിയ പറയുന്നു. പൃഥ്വിയെ മാറ്റി വിക്രത്തെ സെലക്ട് ചെയ്തത് ഏതായാലും ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. വിമൽ സംവിധാനം ചെയ്ത് പൃഥ്വി അഭിനയിച്ച ‘എന്ന് നിന്റെ മൊയ്തീനിലെ‍’ 'വാക്കാണ് ഏറ്റവും വലിയ സത്യം' എന്ന ഡയലോഗ് തന്നെ കടമെടുത്തിരിക്കുകയാണ് ആരാധകർ. വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് അവർ പറയുന്നു. 
 
webdunia
വിമലിനെതിരെ ഉയരുന്ന ചില കമന്റുകൾ ഇങ്ങനെ:  
 
മലയാളത്തിൽ ഒരു വലിയ സിനിമ ഇറങ്ങുന്നു ഉള്ള പ്രതീക്ഷയിൽ ആരുന്നു.. അത് നശിപ്പിച്ചു. 
തമിഴന്മാരെ നായകനാക്കി പടം ചയ്തിട്ടു അത് മലയാളി പടം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഡയറക്ടർ മലയാളി ആണോ അലിയൊന്നു പോലും ആരും ശ്രദ്ദിക്കില്ല. നിങ്ങടെ സിനിമയിലെ dialouge തന്നെ എടുത്തോട്ടെ "" #വാക്കാണ് _ഏറ്റവും _വലിയ _സത്യം 
 
ഒരു കർണ്ണൻ പോയാൽ ആയിരം കർണ്ണൻ പ്രിത്വിരാജ് എന്ന് നടന്നിലൂടെ ജനിക്കും .പക്ഷേ ആടുജീവിതം ഒന്നേള്ളും. ആർ എസ് വിമൽ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. ഇന്ന് തങ്ങളുടെ പേര് മലയാളികൾ പറയുന്നുണ്ടങ്കിൽ അതിൽ പ്രിത്വിരാജ് എന്ന നടന്റ് പങ്ക് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.''NB: വിമൽ അണ്ണനോട് മാത്രമായി ഒരു കാര്യം ,അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നത് അത്ര നല്ല പ്രവണത അല്ല '
 
ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു. ഇതൊരുമാതിരി ഉറക്കത്തിൽ നിന്ന് എഴുനെല്പിചിട്ട് ചോറ് ഇല്ലാ എന്നുള്ള അവസ്ഥ ആയി പോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്റ്റർപീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു...