Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കും മോഹൻലാലിനും കഴിയാത്തത് ആ നടന് സാധിക്കുമായിരുന്നു: എസ്.എൻ സ്വാമി

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (10:35 IST)
മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് എസ്.എൻ സ്വാമി. 40 വർഷത്തിലധികമായി അദ്ദേഹം സിനിമയിലുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അദ്ദേഹം ഒന്നിൽ കൂടുതൽ തവണ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, നന്നായി അഭിനയിച്ചത് കൊണ്ട് മാത്രം ഒരു സിനിമ ഹിറ്റാക്കില്ലെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയും മോഹൻലാലും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ സേഫാറാക്കാറുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കണമെന്നില്ല എന്നുമാണ് എസ്.എൻ സ്വാമി പറയുന്നത്.
 
പ്രേം നസീറിനൊക്കെ അതിന് സാധിക്കുമായിരുന്നുവെന്നും, എന്നാൽ ഇന്ന് പ്രേക്ഷകർ മാറിയെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സിനിമയെ കുറിച്ച് ഇപ്പോഴത്തെ പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ അറിയാമെന്നും അതിനാൽ പ്രേക്ഷകരെ നമുക്ക് പറ്റിക്കാൻ കഴിയില്ലെന്നും സ്വാമി വ്യക്തമാക്കുന്നു. ഒരു സിനിമ വിജയിക്കാൻ  നടന്റെ മാത്രം അഭിനയം മതിയെന്ന രീതിയൊക്കെ പണ്ടായിരുന്നു. നസീറിനൊക്കെ അതിന് കഴിയുമായിരുന്നു. എന്നാൽ, ഇന്ന് കാലം മാറി. ജനങ്ങളുടെ ടേസ്റ്റ് മാറി. സിനിമയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവർക്കറിയാം.  
 
അതേസമയം, സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈയില്‍ ആയിരുന്നു. ഇപ്പോഴിതാ മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments