കൂടെ കിടക്കാൻ വിളിക്കുന്നവർക്ക് ചുട്ടമറുപടിയുമായി സാധിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുന്നവർ മറുപടിയുമായി നടി സാധിക

Webdunia
ചൊവ്വ, 3 ജൂലൈ 2018 (15:00 IST)
സമൂഹമാധ്യമത്തിലെ ഫോട്ടോകളിലും മറ്റു അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടി സാധിക വേണുഗോപാൽ. 'ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം സന്ദേശം അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്- സാധിക പറയുന്നു.
 
സാധികയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട.... ആത്മാർത്ഥതയോടെ സഹായങ്ങൾ ചെയ്യാനും ചാരിറ്റിയിൽ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാൽ മതി. 
പെണ്ണിനെ കാണുമ്പോൾ കണ്ട്രോൾ പോകുന്ന ചേട്ടൻമാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്തു ഈ പേജിൽ ഇരുന്നു ബുധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മരിയാതയോടും കൂടി അറിയിക്കുന്നു. 
 
നിങ്ങളുടെ ഒക്കെ 'അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്. ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്. 
 
ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.
(ഞാൻ സ്ക്രീൻഷോട്ട് dlt ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാൻ കാരണം ഒരു പാവം പയ്യൻ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ഫോണിൽ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോൾ ഒന്നോർക്കണം ഇത് സൈബർ കാലം ആണെന്ന് )

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് കടലിടുക്ക് ഇറാന്റെ 'ടോൾ ഗേറ്റ്',യുദ്ധചെലവ് പിരിച്ചെടുക്കാൻ ഇറാൻ

വികസന മുരടിപ്പിന്റെ ഇരുണ്ടകാലം; യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

മൈസൂരുവിൽ ബസ് അപകടം, നാല് മലയാളികൾ മരിച്ചു, അപകടത്തിൽപ്പെട്ടത് കോഴിക്കോട്- ബെംഗളുരു സ്ലീപ്പർ ബസ്

'മാപ്പർഹിക്കാത്ത കുറ്റം, ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം'; കെടി ജലീൽ

ഹോർമുസ് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും, ഊർജനിലയങ്ങളിൽ ലക്ഷ്യമിട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments