പിറന്നാളിന് സർപ്രൈസ് ഗിഫ്‌റ്റ്; ബോക്‌സ് തുറന്ന നടി ഞെട്ടി
ഗിഫ്റ്റ് തുറന്ന നടി ദൃശ്യ അമ്പരന്നു
Publish Date: Thu, 21 Jun 2018 (13:04 IST)
Updated Date: Thu, 21 Jun 2018 (13:11 IST)
ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന നടിയാണ് ദൃശ്യ രഘുനാഥ്. നടിയുടെ പിറന്നാൾ ദിനം ഒരു സർപ്രൈസ് ഗിഫ്‌റ്റ് ലഭിച്ചതിന്റെ ത്രില്ലിലാണ് ദൃശ്യ ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ ജന്മദിനം.
ആരാധകരിൽ ഒരാളാണ് താരത്തിന് സർപ്രൈസ് ഗിഫ്‌റ്റ് അയച്ചത്. നടി തന്നെയാണ് സമ്മാനപ്പൊതി തുറക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കിട്ടത്. സമ്മാനം തനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടുവെന്നും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ദൃശ്യ പറഞ്ഞു.