Webdunia - Bharat's app for daily news and videos

Install App

നടിയോടുള്ള ആരാധന അതിരു കടന്നു, 50 ശസ്ത്രക്രിയ നടത്തിയ മുഖം വികൃതമാക്കി; ഒടുവിൽ ജയിലിലുമായി, ഇപ്പോൾ കൊറോണയും പിടിപെട്ടു!

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (14:15 IST)
അമിതമായ താരാരാധന പലപ്പോഴും അതിരു കടക്കാറുണ്ട്. ചിലപ്പോൾ അത് വരുത്തിവെയ്ക്കുന്നത് വമ്പൻ ദുരന്തമായിരിക്കും. അത്തരത്തില്‍ ലോകം ചര്‍ച്ച ചെയ്‌തൊരു യുവതിയാണ് സഹര്‍ തബര്‍. ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയോട് അമിത ആരാധനയായിരുന്നു സഹറിനു. ആഞ്ജലീനയോടുള്ള ഇഷ്ടക്കൂടുതൽ സഹറിനെ അവരെപ്പോലെ ആകാൻ പ്രേരിപ്പിച്ചു. ഇതിനായിൽ ഇവർ 50ധിലതികം ശസ്ത്രക്രിയകൾ നടത്തി.
 
തുടക്കത്തിലൊക്കെ പലരും സഹറിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, വിരൂപയായ സഹറിനെ കണ്ടപ്പോൾ സുഹൃത്തുക്കൾ അടക്കമുള്ളവർ ഞെട്ടി. വാർത്തകളിൽനിറഞ്ഞ് നിന്നിരുന്ന സഹറിനെ പിന്നീട് മതനിന്ദ ആരോപിച്ച് 2019 ല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ജയിലിൽ വെച്ച് സഹറിനു കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സഹറിന് വേണ്ടി ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടി കാണിച്ച് ജാമ്യം നല്‍കിയില്ല. ജയിലില്‍ നിന്നും സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.
 
ഇപ്പോള്‍ സഹറിനു 22 വയസാണുള്ളത്. 19 വയസുള്ളപ്പോഴാണ് സഹർ ആഞ്ജലീന ജോളിയെ പോലെ ആകാനായി പ്ലാസ്റ്റിക് സർജറികൾ ചെയ്തു തുടങ്ങിയത്. ലോകത്തില്‍ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക താനാണെന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. 
 
ശാസ്ത്രക്രിയയ്ക്കെപ്പം ശരീരഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണത്തിലും സഹര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. സഹറിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments