Webdunia - Bharat's app for daily news and videos

Install App

ആ നടനോട് എനിക്ക് വല്ലാത്ത ക്രഷ് ആണ്, ഒരു സിനിമയിൽ മാത്രം ഒരുമിച്ചഭിനയിച്ചു: സായ് പല്ലവി

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (08:45 IST)
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലെ മലർ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നായിക ആയ ആളാണ് സായ് പല്ലവി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ സായ് പല്ലവി അഭിനയിച്ചു. എല്ലാം, നായികാ പ്രാധാന്യമുള്ള വേഷങ്ങൾ. ശിവകാർത്തികേയൻ നായകനായ അമരൻ ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ, തനിക്ക് തമിഴിലെ ഒരു സൂപ്പർതാരത്തോട് ക്രഷ് ഉണ്ടെന്ന് തുറന്നു പറയുകയാണ് നടി.
 
സൂര്യയോട് ആണ് സായ് പല്ലവിക്ക് ക്രഷ്. കാക്ക കാക്ക എന്ന ചിത്രം ഇറങ്ങിയ സമയം മുതൽ സൂര്യയോട് ക്രഷ് ഉണ്ടെന്ന് നടി തുറന്നു പറയുന്നു. എൻ .ജി.കെയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴത്തെ ഏറ്റവും വലിയ എക്സൈറ്റ്മെന്റും സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നുവെന്ന് സായ് പല്ലവി ഓർത്തെടുക്കുന്നു. സൂര്യയോട് ഇപ്പോഴും ക്രഷ് ഉണ്ടെന്നും, എന്നാൽ ഒരു സിനിമയിൽ മാത്രമേ ഒരുമിച്ചഭിനയിക്കാൻ കഴിഞ്ഞുള്ളു എന്നും നടി പറയുന്നു.
 
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം തണ്ടേലും ചര്‍ച്ചകളില്‍ നിറയുന്നതിനാല്‍ ആകാംക്ഷയുണ്ടാക്കുന്നതാണ്. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാം: സുപ്രീംകോടതി

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്

നിപ്പ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം, 6 ജില്ലകൾക്ക് ജാഗ്രതാനിർദേശം

ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു; യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യചെയ്ത നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാകുറിപ്പ്

അടുത്ത ലേഖനം
Show comments