Webdunia - Bharat's app for daily news and videos

Install App

മാസ്... മരണമാസ്! 10 വർഷത്തെ കണക്ക് തീർത്ത് സായി പല്ലവി

Webdunia
വെള്ളി, 4 ജനുവരി 2019 (09:44 IST)
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ തന്റെ താരമൂല്യം ഉയര്‍ത്താനും സായി പല്ലവിക്ക് സാധിച്ചിരുന്നു. സായിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മാരി 2 തിയ്യേറ്ററുകളില്‍ തരംഗം സ്യഷ്ടിച്ച് മുന്നേറുകയാണ്. 
 
ചിത്രത്തിലെ റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനരംഗം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇതിനോടകം യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് പാട്ട് മാറിയിരിക്കുന്നത്. റൗഡി ബേബിക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതക്കിടെ സായി പല്ലവി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
 
നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനം നല്‍കിയിട്ടുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട ഒന്നിനാല്‍ നിങ്ങളെ അനുഗ്രഹിക്കും. ഇങ്ങനെയായിരുന്നു സായി പല്ലവി ട്വറ്ററില്‍ കുറിച്ചിരുന്നത്. എവിഎം സ്റ്റുഡിയോയില്‍ വെച്ച് പ്രഭുദേവയ്‌ക്കൊപ്പം എടുത്ത ചിത്രമായിരുന്നു സായി പല്ലവി പങ്കുവെച്ചിരുന്നത്.
 
ഡാന്‍സ് ഇതിഹാസം പ്രഭുദേവയായിരുന്നു ഈ പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരുന്നത്. പ്രഭുദേവ ഒരുക്കിയ ഡാന്‍സ് സ്‌റ്റെപ്പുകള്‍ തരംഗമായി മാറി. ധനുഷിനൊപ്പം മല്‍സരിച്ചുകൊണ്ടുളള പ്രകടനമാണ് സായി നടത്തിയത്. 
 
വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രഭുദേവയുടെ പേരില്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു നടി. ഉങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന റിയാലിറ്റി ഷോയിലായിരുന്നു സായി പങ്കെടുത്തത്. റിയാലിറ്റി ഷോയില്‍ സെമി ഫൈനല്‍ വരെയെത്തിയ നടി അന്ന് കണ്ണീരോടെ ആയിരുന്നു പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

അടുത്ത ലേഖനം
Show comments