അവരാരും ഒന്നും പറയുന്നില്ല, നടന്മാരാരും കേട്ട ഭാവം പോലും നടിക്കാറില്ല, സായ് പല്ലവി മാത്രം എന്താണ് ഇങ്ങനെ?; മറുപടി നൽകി സായ് പല്ലവി

നിഹാരിക കെ.എസ്
ചൊവ്വ, 4 ഫെബ്രുവരി 2025 (10:58 IST)
സെലിബ്രിറ്റികളെ സംബന്ധിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വരാറുണ്ട്. പറയാത്ത കാര്യം പറഞ്ഞുവെന്നതടക്കമുള്ള അപവാദ പ്രചാരണങ്ങൾ നടിമാർക്കെതിരെ നടക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എത്രയോ നടിമാർ അതൊന്നും കണ്ടില്ല എന്ന് നടിച്ച് മിണ്ടാതെ പോകുകയാണ് ചെയ്യാറുള്ളത്, എന്തുകൊണ്ടാണ് സായി പല്ലവി എല്ലാത്തിനോടും പ്രതികരിക്കുന്നത് എന്ന ചോദ്യം അടുത്തിടെ നടി സായ് പല്ലവി നേരിട്ടു. അതിന് നടി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 
 
തനിക്ക് ചില ഉത്തരവാദിത്വമുണ്ട് എന്ന് സായി പല്ലവി വ്യക്തമാക്കി. ഞാൻ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം എന്റേതാണ്, മാത്രമല്ല എന്നെ സ്‌നേഹിക്കുന്നവരോടും എനിക്ക് ചില ഉത്തരവാദിത്വമുണ്ട്. അവരെ എന്തിന്റെ പേരിലായാലും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ പ്രസ്താവനകളിലോ വാക്കുകളിലോ എന്തെങ്കിലും തെറ്റിദ്ധാരണ തോന്നിയാൽ അത് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്.
 
അതിനപ്പുറം അറിഞ്ഞോ അറിയാതെയോ എനിക്കാരെയും വേദനിപ്പിക്കേണ്ട. അത് ആളുകളെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു- സായി പല്ലവി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments