നിങ്ങൾ ഇങ്ങനെ ചെയ്താൽ ഞങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാകും: പ്രതികരണവുമായി കരീന കപൂർ

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (11:11 IST)
മുംബൈ: ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. പാപ്പരാസികളും മാധ്യമങ്ങളും നിരന്തരമായി പരിശോധന നടത്തുകയും തങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുണ്ടാക്കും എന്നാണ് കരീന ചൂണ്ടിക്കാട്ടുന്നത്.
 
'ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്. സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോഴും. ‌ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളിൽ നിന്നും കവറേജുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യർഥിക്കുന്നു. 
 
നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങൾ വിലമതിക്കുന്നു. എങ്കിലും നിരന്തരമായ നിങ്ങളുടെ പരിശോധനയും ശ്രദ്ധയുമൊക്കെ ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുണ്ടാക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം നൽകണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു. ഇത്രയും നിർണായകമായ സാഹചര്യത്തിൽ നിങ്ങൾ ഞങ്ങളെ മനസിലാക്കിയതിനും സഹകരിച്ചതിനും നന്ദി', കരീന കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments