Webdunia - Bharat's app for daily news and videos

Install App

തന്നേക്കാള്‍ 12 വയസ് കൂടുതലുള്ള അമൃതയെ വിവാഹം കഴിച്ചു ! പിന്നീട് വിവാഹമോചനം; കരീനയുമായുള്ള രണ്ടാം വിവാഹം അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം; സെയ്ഫ് അലി ഖാന്റെ വ്യക്തിജീവിതം ഇങ്ങനെ

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:51 IST)
ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകത്ത് ഏറെ ഗോസിപ്പുകള്‍ സൃഷ്ടിച്ച ബന്ധമായിരുന്നു അത്. 
 
വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച താരമാണ് സെയ്ഫ്. ബോളിവുഡ് നടി അമൃത സിങ്ങുമായി സെയ്ഫ് പ്രണയത്തിലായിരുന്നു. സെയ്ഫിനേക്കാള്‍ 12 വയസ് കൂടുതലാണ് അമൃത സിങ്ങിന്. അമൃതയുമായുള്ള ബന്ധത്തെ സെയ്ഫിന്റെ കുടുംബം ആദ്യം എതിര്‍ത്തു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ് അതിനു കാരണം. ഒടുവില്‍ വളരെ രഹസ്യമായി ഇരുവരും വിവാഹിതരായി. സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് സെയ്ഫിന്റെയും അമൃതയുടെയും മക്കള്‍. 
 
സെയ്ഫ്-അമൃത ബന്ധത്തിനു 12 വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പങ്കാളികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കാതെ വന്നതോടെ ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 
 
അമൃത സിങ്ങുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ സെയ്ഫ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താരസുന്ദരി കരീന കപൂറിനെ വിവാഹം കഴിച്ചു. ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നിരിക്കുന്ന സമയത്താണ് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തുന്നത്. കരീനയും സെയ്ഫും വളരെ പെട്ടന്ന് അടുത്തു. നല്ല സുഹൃത്തുക്കളായി. 2007 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2012 ഒക്ടോബര്‍ 16 നായിരുന്നു വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments