Webdunia - Bharat's app for daily news and videos

Install App

Saif Ali Khan: കോടികൾ മൂല്യമുള്ള വീട്, സുരക്ഷയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ; സെയ്ഫ് അലി ഖാന്റെ ആസ്തി 1200 കോടി!

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (09:53 IST)
നടി ഷർമിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകനായ സെയ്ഫ് അലി ഖാൻ ചെറുപ്പം മുതലെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിച്ചാണ് വളർന്നത്. പിന്നീട് സ്വന്തം പേരിലും താരം അറിയപ്പെടാൻ തുടങ്ങി. നടിയായ അമൃതയെ ആയിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അമൃതയുമായി വിവാഹബന്ധം പിരിഞ്ഞ സെയ്ഫ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് നടി കരീന കപൂറിനെ വിവാഹം കഴിച്ചത്.
 
മോഷണ ശ്രമത്തിനിടെ മോഷ്ടാവിൽ നിന്നും കുത്തേറ്റ സെയ്ഫ് അലി ഖാൻ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ആറോളം കുത്താണ് സെയ്ഫിന്റെ ശരീരത്തിലേറ്റത്. സെലിബ്രിറ്റികളുടെ കേന്ദ്രമായ ബാന്ദ്രയിലാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. അതീവ സുരക്ഷയുള്ള വീട്ടിൽ എങ്ങനെയാണ് മോഷണം നടന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് വീട്ടുകാർ. കോടികൾ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്.
 
സെയ്ഫും കരീന കപൂറും ബാന്ദ്രയിലെ ഫോർച്യൂൺ ഹൈറ്റ്സിലായിരുന്നു ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി. ദർശിനി ഷാ രൂപകൽപ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കൾ, മോഡേൺ ഫർണിച്ചറുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ വീട്. ഇത് കൂടാതെ താരദമ്പതികൾക്ക് സ്വിറ്റ്സർലൻഡിലെ ജിസ്റ്റാഡിൽ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്. സിഎൻബിസി ടിവി 18 റിപ്പോർട്ട് പ്രകാരം സെയ്ഫ് അലി ഖാന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Saif Ali Khan News Live: ഉള്ളിലേക്ക് കയറിയത് ഫയര്‍ എക്‌സിറ്റ് വഴി, ഇരുട്ടിലും കൂളായി നടത്തം; അക്രമിക്ക് സെയ്ഫിന്റെ വസതിയെ കുറിച്ച് നല്ല അറിവുണ്ട്?

Saif Ali Khan: നട്ടെല്ലിനു സമീപത്തു നിന്ന് കിട്ടിയത് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം; ശസ്ത്രക്രിയ നീണ്ടത് അഞ്ച് മണിക്കൂര്‍ !

Saif Ali Khan House Attack: മോഷ്ടാവ് ആദ്യം കയറിയത് സെയ്ഫിന്റെ ഇളയമകന്റെ മുറിയില്‍; ഒരു കോടി ആവശ്യപ്പെട്ടു !

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി; ഇന്ന് രാത്രി സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

ചിൽഡ്രൻസ് ഹോമിൽ 16കാരൻ 17 കാരനെ തലയ്ക്കടിച്ചു കൊന്നു

അടുത്ത ലേഖനം
Show comments