2024 ൽ ആസിഫ് അലിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ മുടക്കു മുതലത്തിന്റെ നാലിരട്ടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ പ്രകാരം 6 കോടിയാണ് രേഖാചിത്രത്തിന്റെ മുതൽ മുടക്ക്. ചിത്രം ലോകമെമ്പാടുമായി 33.5 കോടി രൂപ കളക്ഷൻ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതനുസരിച്ചാണെങ്കിൽ ചെലവാക്കിയതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. കൂടാതെ ചിത്രത്തിൻ്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 16.31 കോടി രൂപയാണ്. ഇന്ത്യൻ ഗ്രോസ് കളക്ഷൻ 17.55 കോടി രൂപയും വിദേശ കളക്ഷൻ 15.95 കോടി രൂപയുമാണെന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ എ.ഐ വേർഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.