Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്രമി ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെ; മന്നത്തില്‍ കടക്കാന്‍ ശ്രമിച്ചു, പാളിയത് ഇങ്ങനെ..

അക്രമി ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെ; മന്നത്തില്‍ കടക്കാന്‍ ശ്രമിച്ചു, പാളിയത് ഇങ്ങനെ..

നിഹാരിക കെ.എസ്

, വെള്ളി, 17 ജനുവരി 2025 (20:15 IST)
സെയ്ഫ് അലിഖാന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പെ അക്രമി ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെ ആണെന്ന് പൊലീസ്. ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ കാരണം ഇയാൾക്ക് ഇതിന് കഴിഞ്ഞില്ല. സെയ്ഫ് അലിഖാനെ അക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് അക്രമി ഷാരൂഖിനെയും ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂലായ് 14ന് വീട്ടില്‍ കയറാനായിരുന്നു ശ്രമം. ഷാരൂഖിന്റെ വീടിന് സമീപം ഒരാള്‍ കൈയില്‍ 8 അടി നീളമുള്ള ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്നാണ് വിവരം.
 
ഇയാളും സെയ്ഫ് അലിഖാനെ അക്രമിച്ച പ്രതിയും ഒരാളാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടിലാണ് അക്രമി കടന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍ നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുനോറ്റ് കിട്ടുന്ന കൂട്ടുകാരോട് എന്റെ കൂടെ നടക്കരുതെന്ന് പറയും, ടീച്ചേഴ്സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്: അനശ്വര രാജൻ