Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

100 ദിവസങ്ങള്‍ തിയേറ്ററുകളില്‍ ! 7 വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രീകരണ ഓര്‍മ്മകളില്‍ സൈജു കുറുപ്പ്, സിനിമ ഏതെന്ന് മനസ്സിലായോ ?

ഒമര്‍ ലുലു

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ജൂണ്‍ 2023 (09:01 IST)
സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ആദ്യ സിനിമ. ഒരു പുതുമുഖ സംവിധായകന്റെ വരവ് ഇത്രയും ഗംഭീരം ആകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി റൊമാന്റിക് കോമഡി ചിത്രവുമായി 2016 ല്‍ ആയിരുന്നു അദ്ദേഹം എത്തിയത്. 100 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഹാപ്പി വെഡിങ് എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ സൈജു കുറുപ്പ്.  
സിനിമയിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രവുമായാണ് സൈജു കുറുപ്പ് എത്തിയിരിക്കുന്നത്.
സിജു വില്‍സണ്‍ , ഷറഫ് യു ധീന്‍ , സൗബിന്‍ ഷാഹിര്‍ , ജസ്റ്റിന്‍ ജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലേക്ക് എത്തിയത്. 
ഒരു അഡാര്‍ ലൗ, ചങ്ക്‌സ്, ധമാക്ക, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ആറാമത്തെ സിനിമയായ നല്ല സമയം പ്രേക്ഷകരെ നിരാശപ്പെടുത്തി.ആദ്യ സിനിമയായ ഹാപ്പി വെഡിങ് ഷൂട്ടിംഗ് തുടങ്ങിയ ദിവസമായ നവംബര്‍ 18ന് നല്ല സമയം റിലീസ് ചെയ്യാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നത്. പിന്നെ അത് മാറ്റിയിരുന്നു.
 ഓസോണ്‍ പ്രൊഡക്ഷന്‍സാണ് ഹാപ്പി വെഡിങ് നിര്‍മ്മിച്ചത്. സംഗീതം അരുണ്‍ മുരളീധരനും , വരികള്‍ എഴുതിയത് രാജീവ് ആലുങ്കലും ഹരിനാരായണനും ചേര്‍ന്നാണ്.
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷിക ദിനത്തില്‍ ജി.വി പ്രകാശിന് ആശംസകളുമായി ഭാര്യ