Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌മിത മേനോനെ നിയമിച്ചത് താനാണെന്ന് കെ സുരേന്ദ്രന്‍, അവര്‍ പാര്‍ട്ടിക്ക് അന്യയല്ലെന്നും വിശദീകരണം

Smitha Menon

ജോണ്‍ കെ ഏലിയാസ്

കോഴിക്കോട് , വ്യാഴം, 8 ഒക്‌ടോബര്‍ 2020 (15:26 IST)
സ്‌മിത മേനോനെ മഹിളാ മോര്‍ച്ച അധ്യക്ഷയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്‌തത് താനാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അവര്‍ പാര്‍ട്ടിക്ക് അന്യയല്ലെന്നും അവരുടെ കുടുംബത്തിന് സംഘപരിവാറുമായി അഞ്ചു പതിറ്റാണ്ടുകാലത്തെ ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
മന്ത്രിതല സമ്മേളനത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരില്‍ ഒരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്‌മിത മേനോന്‍ പോയതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‍തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമകൃഷ്‌ണന്‍ പറഞ്ഞതാണ് ശരി, വിവാദത്തില്‍ കഴമ്പില്ല: കെ പി എ സി ലളിത